ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് വോൾവോയും
Thursday, May 16, 2019 11:02 PM IST
കൊ​ച്ചി: വോ​ള്‍വോ​യു​ടെ​യും പോ​ള്‍സ്റ്റാ​റി​ന്‍റെ​യും പു​തു​ത​ല​മു​റ മോ​ഡ​ലു​ക​ള്‍ക്ക് അ​ടു​ത്ത പ​ത്തു വ​ര്‍ഷ​ത്തേ​ക്കു ലി​ഥി​യം അ​യോ​ണ്‍ ബാ​റ്റ​റി​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വോ​ള്‍വോ ഗ്രൂ​പ്പ് മു​ന്‍നി​ര ബാ​റ്റ​റി നി​ര്‍മാ​താ​ക്ക​ളാ​യ എ​ല്‍ജി ചെം, ​സി​എ​ടി​എ​ല്‍ എ​ന്നി​വ​യു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ടു.

2019 മു​ത​ല്‍ പു​റ​ത്തി​റ​ക്കു​ന്ന എ​ല്ലാ പു​തി​യ വോ​ള്‍വോ കാ​റു​ക​ളും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ആ​കു​മെ​ന്ന് വോ​ള്‍വോ നേ​ര​ത്തേത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള സി​എം​എ മോ​ഡു​ല​ര്‍ വാ​ഹ​ന​ങ്ങ​ള്‍ക്കും പു​തു​താ​യി വ​രാ​നി​രി​ക്കു​ന്ന എ​സ്പി​എ 2 വാ​ഹ​ന​ങ്ങ​ള്‍ക്കും ആ​ഗോ​ളത​ല​ത്തി​ല്‍ ബാ​റ്റ​റി മോ​ഡ്യൂ​ളു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പു​തി​യ ക​രാ​റു​ക​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.