വെളുപ്പിക്കാൻ നോക്കിയാൽ നടപടി
വെളുപ്പിക്കാൻ നോക്കിയാൽ നടപടി
Friday, June 21, 2019 10:50 PM IST
ന്യൂ​ഡ​ൽ​ഹി: തെ​റ്റി​ദ്ധാ​ര​ണാജ​ന​ക​മാ​യ പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രേ പ​രാ​തി ല​ഭി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​തി​നാ​യി രൂ​പം നല്​കി​യ പോ​ർ​ട്ട​ലി​ൽ 6,710 പ​രാ​തി​ക​ൾ സ​മാ​ന വി​ഷ​യ​ത്തി​ൽ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

വെ​ളു​ക്കാ​നു​ള്ള മു​ഖ​ലേ​പ​നം, വി​വി​ധ ക്രീ​മു​ക​ൾ, ഒ​രു മാ​സം വ​രെ പ​ച്ച​ക്ക​റി​ക​ൾ കേ​ട് കൂ​ടാ​തെ ഇ​രി​ക്കു​ന്ന ഫ്രി​ഡ്ജ് തു​ട​ങ്ങി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളാ​ണ് വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​തെ​ന്നും ഇ​വ​യ്ക്ക​തി​രേ എ​ന്തു ന​ട​പ​ടി സ​ർ​ക്കാ​ർ എ​ടു​ത്തു എ​ന്നു​മു​ള്ള ബി​ജെ​പി എം​പി കി​രി​ത് സോ​ള​ങ്കി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ആ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.


ഇ​ത്ത​രം പ​രാ​തി​ക​ൾ​ക്കാ​യി ഉ​പ​ഭോ​ക്തൃ വ​കു​പ്പ് രൂ​പീ​ക​രി​ച്ച പോ​ർ​ട്ട​ലി​ൽ എ​ഡി​ബി​ൾ ഓ​യി​ൽ, വേ​ഗമേ​റി​യ നെ​റ്റ്‌വ​ർ​ക്ക്, നൂഡി​ൽ​സ് തു​ട​ങ്ങി വി​വി​ധ പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന സി​നി​മ​ാതാ​ര​ങ്ങ​ൾ ഉ​ൾ​പ്പെടെ​യു​ള്ള സെ​ലി​ബ്രി​റ്റി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന എം​പി​യു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.