പുതുകൃഷിക്കും ആവർത്തന കൃഷിക്കും ഗ്രാന്‍റ്: റബർ ബോർഡ് ചെയർമാൻ
പുതുകൃഷിക്കും ആവർത്തന കൃഷിക്കും ഗ്രാന്‍റ്: റബർ ബോർഡ് ചെയർമാൻ
Tuesday, June 25, 2019 10:37 PM IST
പാ​ലാ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽനി​ന്നു ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന പ​ല ഗ്രാ​ന്‍റു​ക​ളും ല​ഭി​ക്കാ​ത്ത​ത് അ​ടി​യ​ന്ത​ര​മാ​യി ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തു​മെ​ന്നും പു​തുകൃ​ഷി​ക്കും ആ​വ​ർ​ത്ത​നകൃ​ഷി​ക്കു​മു​ള്ള ഗ്രാ​ന്‍റു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും റ​ബ​ർ ഉ​പ​യോ​ഗി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ചാ​ൽ അ​വ​യു​ടെ മാ​ർ​ക്ക​റ്റിം​ഗി​ന് റ​ബ​ർ ബോ​ർ​ഡി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ന​ല്കു​മെ​ന്നും റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​എ​ൻ. ​രാ​ഘ​വ​ൻ. കി​ഴ​ത​ടി​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്ത​ിൽ ഇ​ന്ന​ലെ റ​ബ​ർ ക​ർ​ഷ​ക​രു​മാ​യി ന​ട​ത്തി​യ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ലാ​ണ് റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ ആ​വ​ശ്യ​മു​ള്ള​ത് 12 ല​ക്ഷം ട​ണ്ണോ​ളം റ​ബ​റാ​ണ്. എ​ന്നാ​ൽ ആ​റോ, ഏ​ഴോ ട​ണ്‍ മാ​ത്ര​മാ​ണ് ഉ​ത്പാ​ദ​നം. ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചാ​ൽ റഇ​റ​ക്കു​മ​തി നി​ർ​ത്ത​ലാ​ക്കു​ന്ന കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​രി​നു മു​ന്പി​ൽ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

പ​ല തോ​ട്ട​ങ്ങ​ളി​ലും ടാ​പ്പിം​ഗ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.​ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തെ​പ്പ​റ്റി ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണം. ​റ​ബ​ർ തോ​ട്ട​ങ്ങ​ളു​ടെ മെ​യി​ന്‍റ​നൻ​സ് ചെ​ല​വു​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​റ്റെ​ടു​ത്ത് ടാ​പ്പിം​ഗ് ന​ട​ത്ത​ണം. ചെ​ല​വ് വ​രു​ന്ന തു​ക​യൊ​ഴി​ച്ച് ബാ​ക്കി ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന സം​വി​ധാ​നം ഉ​ണ്ടാ​വ​ണം. ഈ ​പ​ദ്ധ​തി വി​ജ​യി​ച്ചാ​ൽ ന​മ്മു​ക്ക് ആ​വ​ശ്യ​മു​ള്ള റ​ബ​ർ ഇ​റ​ക്കു​മ​തി ചെ​യ്യാ​തെ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കാൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ടാ​പ്പിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലെ ജോ​ലി​തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യുമാ​യി ബ​ന്ധ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​ശ​യം ച​ർ​ച്ച​ക​ളി​ൽ ഉ​യ​ർ​ന്നു. കേ​ര​ള സ​ർ​ക്കാ​ർ റ​ബ​ർ വി​ല​സ്ഥി​ര​ത ന​ല്കു​ന്ന​തു പോ​ലെ കേ​ന്ദ്ര ഗ​വ​ണ്‍മെ​ന്‍റു​കൂ​ടി സ​ഹ​ക​രി​ച്ച് റ​ബ​റി​ന് 200 രൂ​പ ആ​ക്ക​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

പാ​ലാ ആ​ർ​പി​എ​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​ിറ്റി ക​ണ്‍വീ​ന​ർ കെ.​എ​സ്.​ മാ​ത്യു മാ​ന്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ബ​ർ ബോ​ർ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​എ. ​പോ​ൾ, റ​ബ​ർ ബോ​ർ​ഡ് കോ​ട്ട​യം ജോ​യി​ന്‍റ് റ​ബ​ർ പ്രൊ​ഡ​ക‌്ഷ​ൻ ക​മ്മീ​ഷ​ണ​ർ സി. ​സാ​ബു, റ​ബ​ർ ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​ജി. സ​തീ​ഷ് ച​ന്ദ്ര​ൻ നാ​യ​ർ, ഈ​രാ​റ്റു​പേ​ട്ട ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ആ​ന്‍റ​ണി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

25 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റു​മാ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.