റബർ ഇറക്കുമതി നീക്കം വീണ്ടും
റബർ ഇറക്കുമതി നീക്കം വീണ്ടും
Wednesday, July 10, 2019 11:26 PM IST
കോ​​ട്ട​​യം: റ​​ബ​​ർ ആ​​ഭ്യ​​ന്ത​​ര വി​​ല​​യും വി​​ദേ​​ശ​​വി​​ല​​യും ത​​മ്മി​​ലെ അ​​ന്ത​​രം കി​​ലോ​​ഗ്രാ​​മി​​ന് 20 രൂ​​പ​​യാ​​യ​​തോ​​ടെ ട​​യ​​ർ ലോ​​ബി വീ​​ണ്ടും ഇ​​റ​​ക്കു​​മ​​തി നീ​​ക്കം സ​​ജീ​​വ​​മാ​​ക്കി. ക്രം​​ബ് റ​​ബ​​റും കൃ​​ത്രി​​മ റ​​ബ​​റും വ​​ൻ ​തോ​​തി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണു ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ൾ. സെ​​പ്റ്റം​​ബ​​ർ വ​​രെ ആ​​വ​​ശ്യ​​മു​​ള്ള റ​​ബ​​ർ വി​​ദേ​​ശ​​ത്തു​​നി​​ന്ന് ഓ​​ർ​​ഡ​​ർ ചെ​​യ്യു​​ക​​യാ​​ണു ക​​ന്പ​​നി​​ക​​ൾ.

ഇ​​പ്പോ​​ഴ​​ത്തെ അ​​വ​​ധി ക​​രാ​​റ​​നു​​സ​​രി​​ച്ചു കി​​ലോ​​യ്ക്ക് 140 രൂ​​പ​​യി​​ൽ താ​​ഴെ നി​​ര​​ക്കി​​ൽ റ​​ബ​​ർ എ​​ത്തി​​ക്കാ​​ൻ വ്യ​​വ​​സാ​​യി​​ക​​ൾ​​ക്കാ​​കും.

വി​​ദേ​​ശ​വി​​ല താ​​ഴു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ഭ്യ​​ന്ത​​ര വി​​ല ഉ​​ട​​ൻ ഇ​​ടി​​യു​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​ൽ പ്ര​​മു​​ഖ ആ​​റു ട​​യ​​ർ ക​​ന്പ​​നി​​ക​​ളും മാ​​ർ​​ക്ക​​റ്റ് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​ണ്.


മു​​ൻ​ വ​​ർ​​ഷ​​ത്തെ​​ക്കാ​​ൾ പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്കു നീ​​ങ്ങു​മോ റ​​ബ​​ർ കാ​​ർ​​ഷി​​ക മേ​​ഖ​​ല​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​രു​ന്ന​ത്. റെ​​യി​​ൻ ഗാ​​ർ​​ഡും പ്ലാ​​സ്റ്റി​​ക്കും വാ​​ങ്ങി​​യി​​ട്ട് ടാ​​പ്പിം​​ഗ് തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കു ടാ​​പ്പിം​​ഗ് കൂ​​ലി​​പോ​​ലും ല​​ഭി​​ക്കു​​ന്നി​​ല്ല.

ഒ​​രു കി​​ലോ​ഗ്രാം റ​​ബ​​റി​​നു നി​​ല​​വി​​ൽ ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് 170 രൂ​​പ വ​​രു​​മെ​​ന്ന് റ​​ബ​​ർ ബോ​​ർ​​ഡ് ക​​ണ​​ക്കാ​​ക്കി കേ​​ന്ദ്ര​​വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​നു സ​​മ​​ർ​​പ്പി​​ച്ച ശേ​​ഷ​​വും റ​​ബ​​റി​​നു ത​​റ​​വി​​ല പ്ര​​ഖ്യാ​​പി​​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല.

2001ൽ ​​പ്ര​​ഖ്യാ​​പി​​ച്ച 32 രൂ​​പ​​യാ​​ണ് ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡ് റ​​ബ​​റി​​നു നി​​ല​​വി​ലെ ത​​റ​​വി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.