വ്യാവസായിക വളർച്ച 3.1 ശതമാനം
Friday, July 12, 2019 11:05 PM IST
ന്യൂ​​ഡ​​ൽ​​ഹി: മേ​​യി​​ലെ വ്യാ​​വ​​സാ​​യി​​കോ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച 3.1 ശ​​ത​​മാ​​ന​​മാ​​യി. ഊ​​ർ​​ജോ​​ത്പാ​​ദ​​ന​​ത്തി​​ലെ വ​​ള​​ർ​​ച്ച​​യാ​​ണ് ഇ​​തി​​നു കാ​​ര​​ണം. ഊ​​ർ​​ജോ​​ത്പാ​​ദ​​നം 2018 മേ​​യി​​ലെ 4.2 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ഈ ​​വ​​ർ​​ഷം 7.4 ശ​​ത​​മാ​​ന​​മാ​​യി. ഖ​​ന​​നം 5.8ൽ​​നി​​ന്ന് 3.2 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. കൂ​​ടാ​​തെ നി​​ർ​​മാ​​ണമേ​​ഖ​​ല​​യി​​ലെ വ​​ള​​ർ​​ച്ച 2.5 ശ​​ത​​മാ​​ന​​മാ​​ണ്. ത​​ലേ വ​​ർ​​ഷം ഇ​​ത് 3.6 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.