യു​എ​ഇ സ്ഥാ​ന​പ​തി​യെ മു​ഖ്യ​മ​ന്ത്രി കണ്ടു
Saturday, January 11, 2020 11:48 PM IST
ന്യൂ​ഡ​ൽ​ഹി: യു​എ​ഇ​യു​ടെ ഇ​ന്ത്യ​യി​ലെ സ്ഥാ​ന​പ​തി അ​ഹ​മ്മ​ദ് അ​ൽ​ബാ​ന​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മാ​ർ​ച്ച് 24 മു​ത​ൽ 26 വ​രെ ന​ട​ക്കു​ന്ന 126 രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഗ്ലോ​ബ​ൽ എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യെ ക്ഷ​ണി​ച്ചു. യു​എ​ഇ മ​ല​യാ​ളി​ക​ൾ​ക്ക് ര​ണ്ടാം വീ​ടാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​വും സ്നേ​ഹ​വും യുഎ​ഇ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്തു വ​യ്ക്കു​ന്ന​താ​യി സ്ഥാ​ന​പ​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.