വാടക നൽകാത്തവരെ ഒഴിപ്പിക്കരുതെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ
Tuesday, April 7, 2020 11:59 PM IST
കോ​ട്ട​യം: ലോ​ക്ക് ഡൗ​ണ്‍ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ, ലോ​ഡ്ജി​ലും വാ​സ​ഗൃ​ഹ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന വാ​ട​ക ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ ഒ​ഴി​പ്പി​ക്കാ​നോ വാ​ട​ക ചോ​ദി​ക്കാ​നോ പാ​ടി​ല്ലെ​ന്ന് ഓ​ൾ കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു എ​ങ്കി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു എ​ന്നു​റ​പ്പു വ​രു​ത്തേ​ണ്ട​തും ഇ​ല്ലാ​ത്ത പ​ക്ഷം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കേ​ണ്ട​തു​മാ​ണ്.

ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ക​ട​മു​റി​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത വ്യാ​പാ​രി​ക​ൾ​ക്കും ഇ​ത​ര സം​രം​ഭ​ക​ർ​ക്കും ഒ​രു മാ​സ​ത്തെ വാ​ട​ക ഇ​ള​വ് ന​ൽ​ക​ണം.


എ​ന്നാ​ൽ ക​ട തു​റ​ക്കാ​ൻ സാ​ധി​ച്ച​വ​ർ​ക്കും, വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും, സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഉ​ള്ള​വ​ർ​ക്കും ബാ​ങ്കു​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി​ക​ൾ, ചി​ട്ടി​ക്ക​ന്പ​നി​ക​ൾ, സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ന്നും വാ​ട​ക ഇ​ള​വ് അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.