അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മത്തിനായി ഇ​സാ​ഫ് ബാ​ങ്ക്
അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളു​ടെ  ക്ഷേ​മത്തിനായി ഇ​സാ​ഫ് ബാ​ങ്ക്
Thursday, April 9, 2020 12:11 AM IST
കൊ​​​ച്ചി: ലോ​​​ക്ക് ഡൗ​​​ണി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ന്‍ ക​​​ഴി​​​യാ​​​തെ വി​​ഷ​​മി​​ക്കു​​ന്ന അ​​​തി​​​ഥി​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​ര്‍​ന്ന് ഇ​​​സാ​​​ഫ് സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി ബ​​​ന്ധു ക്ലി​​​നി​​​ക്ക് എ​​​ന്ന പേ​​​രി​​​ല്‍ ബാ​​ങ്ക് ത​​യാ​​റാ​​ക്കി​​യ ആ​​​ദ്യ​​​ത്തെ മൊ​​​ബൈ​​​ല്‍ ക്ലി​​​നി​​​ക്ക് നാ​​​ഷ​​​ണ​​​ല്‍ ഹെ​​​ല്‍​ത്ത് മി​​​ഷ​​​ന്‍റെ​​​യും സി​​​എം​​​ഐ​​​ഡി​​യു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ സേ​​​വ​​​നം ന​​​ല്‍​കി​​​വ​​​രു​​​ന്നു. ക്ലി​​​നി​​​ക്കി​​ന്‍റെ ദൈ​​​നം​​​ദി​​​ന ചെ​​​ല​​​വു​​​ക​​​ള്‍ വ​​​ഹി​​​ക്കു​​​ന്ന​​​ത് ഇ​​​സാ​​​ഫ് ബാ​​​ങ്കാ​​​ണ്.


പെ​​​രു​​​മ്പാ​​​വൂ​​​രി​​​ല്‍ അ​​​തി​​​ഥി​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ താ​​​മ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ടി​​​വി​​​ക​​​ളും അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു. വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി ഇ​​​സാ​​​ഫ് അ​​​തി​​​ഥി​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കു വേ​​​ണ്ടി ഗ​​​ര്‍​ഷോം എ​​​ന്ന ബാ​​​ങ്കിം​​​ഗ് പ​​​ദ്ധ​​​തി​​​യും ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് ഇ​​​സാ​​​ഫ് സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ള്‍ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.