എ​സ്ബി​ഐ പ​ലി​ശ കു​റ​ച്ചു
എ​സ്ബി​ഐ  പ​ലി​ശ കു​റ​ച്ചു
Thursday, April 9, 2020 12:11 AM IST
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വാ​യ്പാ പ​ലി​ശ​യ്ക്കു​ള്ള എം​സി​എ​ൽ​ആ​ർ കു​റ​ച്ച​ത് ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​നു മു​ന്പ് എ​ടു​ത്ത വാ​യ്പ​ക​ൾ​ക്കു സ​ഹാ​യ​ക​മാ​കും. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​നു മു​ന്പാ​ണ് എം​സി​എ​ൽ​ആ​ർ (മാ​ർ​ജി​ന​ൽ കോ​സ്റ്റ് ഓ​ഫ് ഫ​ണ്ട്സ് ബേ​സ്ഡ് ലെ​ൻ​ഡിം​ഗ് റേ​റ്റ്) നി​ല​നി​ന്ന​ത്. പി​ന്നീ​ട് എ​ക്സ്റ്റേ​ണ​ൽ ബെ​ഞ്ച് മാ​ർ​ക്ക് റി​ലേ​റ്റ​ഡ് (ഇ​ബി​ആ​ർ) നി​ര​ക്കി​ലു​ള്ള വായ്പ​ക​ളാ​ണു​ള്ള​ത്. അ​വ​യു​ടെ നി​ര​ക്ക് ഏ​താ​നും ദി​വ​സം മു​ന്പ് കു​റ​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ എം​സി​എ​ൽ​ആ​ർ അ​ധി​ഷ്ഠി​ത വാ​യ്പ​ക​ൾ​ക്ക് 0.35 ശ​ത​മാ​ന​മാ​ണ് കു​റ​ച്ചി​രി​ക്കു​ന്ന​ത്. 7.75 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 7.4 ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ത്തി. ഇ​ത് ഏ​പ്രി​ൽ പ​ത്തി​നു നി​ല​വി​ൽ​വ​രും. 30 വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള ഒ​രു​ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യ്ക്ക് ഇ​എം​ഐ​യി​ൽ 24 രൂ​പ കു​റ​വു​വ​രു​ത്തു​ന്ന​താ​ണ് ഈ ​നി​ര​ക്ക് കു​റ​യ്ക്ക​ൽ.

എ​സ്ബി​ഐ​യു​ടെ എ​ക്സ്റ്റേ​ണ​ൽ ബെ​ഞ്ച്മാ​ർ​ക്ക് റി​ലേ​റ്റ​ഡ് നി​ര​ക്ക് 7.05-ഉം ​റീ​പോ ലി​ങ്ക്ഡ് റേ​റ്റ് 6.65-ഉം ​ശ​ത​മാ​ന​മാ​ണ്.
എ​സ്ബി​ഐ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് ന​ൽ​കു​ന്ന പ​ലി​ശ മൂ​ന്നു​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2.75 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. ഇ​ത് ഏ​പ്രി​ൽ 15-നു ​പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.