ഇന്ത്യൻ ജിഡിപി 7.5% വളരും: യുഎൻ
ഇന്ത്യൻ ജിഡിപി 7.5% വളരും: യുഎൻ
Wednesday, May 12, 2021 11:34 PM IST
മും​ബൈ:​ ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ(​ജി​ഡി​പി) 2021ൽ 7.5 ​ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ഐ​ക്യ രാ​ഷ്ട്ര സംഘടന(​യു​എ​ൻ). എ​ന്നാ​ൽ, കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വ​ള​ർ​ച്ച​പ്ര​തീ​ക്ഷ അ​സ്ഥ​ിരമാ​ണെ​ന്നും യു​എ​ൻ ത​യ്യാ​റാ​ക്കി​യ വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് സി​റ്റു​വേ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

“കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​രം​ഗം ക​ഠി​നാധ്വാന​ത്തി​ലാ​ണ്. വാ​ക്സി​ൻ വി​ത​ര​ണം ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷം ആ​ളു​ക​ൾ​ക്കും ല​ഭ്യ​മാ​യി​ട്ടി​ല്ല. ആ​ഗോ​ള സ​ന്പ​ദ്‌​വ്യ​വ​സ്ഥ ന​ട​പ്പു​വ​ർ​ഷം 5.4 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കും. വ്യാ​പ​ക​വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ​യും സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ക പ​ദ്ധ​തി​ക​ളു​ടെ​യും ഫ​ല​മാ​യി ചൈ​ന​യും അ​മേ​രി​ക്ക​യും തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ്.


അ​തേ​സ​മ​യം, ദ​ക്ഷി​ണേ​ഷ്യ, ലാ​റ്റി​ൻ അ​മേ​രി​ക്ക, ക​രീ​ബി​യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​താ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.