ജി​യോ​ജി​ത് അ​റ്റാ​ദാ​യം 123 കോ​ടി
ജി​യോ​ജി​ത്  അ​റ്റാ​ദാ​യം  123 കോ​ടി
Monday, May 17, 2021 10:56 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ നി​​​ക്ഷേ​​​പ സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ ജി​​​യോ​​​ജി​​​ത് 2021 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ല്‍ 426.81 കോ​​​ടി രൂ​​​പ മൊ​​​ത്തം വ​​​രു​​​മാ​​​നം നേ​​​ടി. 2019-20 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ 306.37 കോ​​​ടി​​​രൂ​​​പ​​​യി​​​ല്‍നി​​​ന്നു 39 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​. നി​​​കു​​​തി​​​ക്കു മു​​​ന്‍​പു​​​ള്ള ലാ​​​ഭം 69.62 കോ​​​ടി​​​രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 137 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 165.18 കോ​​​ടി​​​രൂ​​​പ​​​യി​​​ലെ​​​ത്തി. അ​​​റ്റാ​​​ദാ​​​യം 46.93 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​തു 163 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 123 കോ​​​ടി​​​യി​​​ലെ​​​ത്തി.

ഒ​​രു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഒ​​​രു ഓ​​​ഹ​​​രി​​​ക്ക് ര​​ണ്ടു രൂ​​​പ (200%) എ​​​ന്ന നി​​​ര​​​ക്കി​​​ല്‍ ഈ ​​​വ​​​ര്‍​ഷ​​​ത്തെ അ​​​വ​​​സാ​​​ന ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ല്‍​കാ​​​ന്‍ ബോ​​​ര്‍​ഡ് ശി​​​പാ​​​ര്‍​ശ​​​ ചെ​​​യ്തു. 2020 ന​​​വം​​​ബ​​​റി​​​ല്‍ ബോ​​​ര്‍​ഡ് ഒ​​​രു ഓ​​​ഹ​​​രി​​​ക്ക് 1.5 രൂ​​​പ ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വി​​​ഹി​​​തം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.


2020-21 വ​​​ര്‍​ഷ​​​ത്തെ മൊ​​​ത്തം ലാ​​​ഭ​​​വി​​​ഹി​​​ത​​മാ​​യി 3.50 രൂ​​​പ (350%) ന​​ല്കു​​മെ​​ന്നു ജി​​​യോ​​​ജി​​​ത് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​തീ​​​ഷ് മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു.

2021 മാ​​​ര്‍​ച്ച് 31 വ​​​രെ​​​യു​​​ള്ള​ ക​​​ണ​​​ക്കു പ്ര​​​കാ​​​രം ക​​​മ്പ​​​നി കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ ആ​​​സ്തി 51,000 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഇ​​​ക്ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം 66,000 ത്തോ​​​ളം പു​​​തി​​​യ ഇ​​​ട​​​പാ​​​ടു​​​കാ​​​രെ ചേ​​​ര്‍​ക്കാ​​​ന്‍ ക​​​മ്പ​​​നി​​​ക്കു സാ​​​ധി​​​ച്ചു. മൊ​​​ത്തം ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ എ​​​ണ്ണം ഇ​​​തോ​​​ടെ 11,10,000 ആ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.