വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
Thursday, March 14, 2024 1:16 AM IST
തി​രു​വ​ന​ന്ത​പു​രം: ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര അ​റി​യി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.​

വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ം വ്യാ​പാ​ര മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​ഠ​ന​വി​ധേ​യ​മാ​ക്കി അ​വ​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ​സ​മി​തി​യെ രൂ​പീ​ക​രി​ക്കു​മെ​ന്നും മു​ഖ്യമ​ന്ത്രി വ്യ​ക്ത​മാ​ക്കി.


സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര, വ​ർ​ക്കിം​ഗ് പ്ര​സി​ഡന്‍റ് പി. ​കു​ഞ്ഞാ​വു ഹാ​ജി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യാ മേ​ച്ചേ​രി, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്.​ദേ​വ​രാ​ജ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് പി.​സി.​ ജേ​ക്ക​ബ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി.​എ​സ്.​ അ​ജ്മ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.