സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ നി​ക്ഷേ​പ പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വരുത്തി
സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ നി​ക്ഷേ​പ പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വരുത്തി
Friday, March 15, 2024 2:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ലെ നി​​​ക്ഷേ​​​പ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി സ​​​ർ​​​ക്കാ​​​ർ.

പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ളി​​​ലെ സ്ഥി​​​ര​​​നി​​​ക്ഷേ​​​പ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ലാ​​​ണു മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​റ​​​ണ്ട് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്കും സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ​​​ക്കും പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല.

പു​​​തു​​​ക്കി​​​യ നി​​​ര​​​ക്ക് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നു. പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​രു​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു പ​​​രാ​​​മാ​​​വ​​​ധി 8.75 ശ​​​ത​​​മാ​​​നം വ​​​രെ പ​​​ലി​​​ശ ല​​​ഭി​​​ക്കും. ഇ​​​ന്ന​​​ലെ മ​​​ന്ത്രി വി.​​​എ​​​ൻ.​​​വാ​​​സ​​​വ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന പ​​​ലി​​​ശ നി​​​ർ​​​ണ​​​യം സം​​​ബ​​​ന്ധി​​​ച്ച യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

കേ​​​ര​​​ള​​​ബാ​​​ങ്കി​​​ലെ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ താ​​​ഴെ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള സ്ഥി​​​ര നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. കേ​​​ര​​​ള​​​ബാ​​​ങ്ക് പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​വ​​​രു​​​ന്ന പ​​​ലി​​​ശ​​​യി​​​ലും മാ​​​റ്റ​​​മി​​​ല്ല. നി​​​ക്ഷേ​​​പ​​​സ​​​മാ​​​ഹ​​​ര​​​ണ കാ​​​ല​​​ത്തെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് ആ ​​​സ​​​മ​​​യ​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്ന പ​​​ലി​​​ശ തു​​​ട​​​ർ​​​ന്നും ല​​​ഭി​​​ക്കും.


പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ളി​​​ലെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ പ​​​ലി​​​ശ നി​​​ര​​​ക്ക്

15 ദി​​​വ​​​സം മു​​​ത​​​ൽ 45 ദി​​​വ​​​സം വ​​​രെ 6%.
46 ദി​​​വ​​​സം മു​​​ത​​​ൽ 90 ദി​​​വ​​​സം വ​​​രെ 6.50%.
91 ദി​​​വ​​​സം മു​​​ത​​​ൽ 179 ദി​​​വ​​​സം വ​​​രെ 7.25%.
180 ദി​​​വ​​​സം മു​​​ത​​​ൽ 364 ദി​​​വ​​​സം വ​​​രെ 7.50%.
ഒ​​​രു വ​​​ർ​​​ഷം മു​​​ത​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം വ​​​രെ 8.25%.
ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള​​​വ​​​യ്‌ക്ക് 8%.

കേ​​​ര​​​ള ബാ​​​ങ്കി​​​ലെ വ്യ​​​ക്തി​​​ഗ​​​ത നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ പ​​​ലി​​​ശ നി​​​ര​​​ക്ക്

15 ദി​​​വ​​​സം മു​​​ത​​​ൽ 45 ദി​​​വ​​​സം വ​​​രെ 5.50%.
46 ദി​​​വ​​​സം മു​​​ത​​​ൽ 90 ദി​​​വ​​​സം വ​​​രെ 6%.
91 ദി​​​വ​​​സം മു​​​ത​​​ൽ 179 ദി​​​വ​​​സം വ​​​രെ 6.25%.
180 ദി​​​വ​​​സം മു​​​ത​​​ൽ 364 ദി​​​വ​​​സം വ​​​രെ 7%.
ഒ​​​രു വ​​​ർ​​​ഷം മു​​​ത​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം വ​​​രെ 8%.
ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള​​​വ​​​യ്‌ക്ക് 7.75%.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.