താ​ര​ങ്ങ​ൾക്ക് കേട്ടാൽ ഞെട്ടുന്ന പ്ര​തി​ഫ​ലം വരുന്നു ; വർഷം 12 കോ​ടി!
താ​ര​ങ്ങ​ൾക്ക് കേട്ടാൽ ഞെട്ടുന്ന പ്ര​തി​ഫ​ലം വരുന്നു ; വർഷം 12 കോ​ടി!
Tuesday, December 5, 2017 2:11 PM IST
മും​ബൈ: ത​ങ്ങ​ളു​ടെ വാ​ര്‍ഷി​കശ​മ്പ​ളം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന വി​രാ​ട് കോ​ഹ്്‌​ലി​യു​ടെ​യും മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ​യും വാ​ക്കു​ക​ള്‍ ബി​സി​സി​ഐ കേ​ട്ടി​രി​ക്കു​ന്നു. താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം ഉ​യ​ര്‍ത്തു​ന്ന​തു സം​ബ​ന്ധി​ച്ച അ​നൗ​ദ്യോ​ഗി​ക തീ​രു​മാ​നം ബി​സി​സി​ഐ ഭ​ര​ണ​സ​മി​തി എ​ടു​ത്ത​താ​യാ​ണ് വി​വ​രം.

ഭ​ര​ണ​സ​മി​തി ചെ​യ​ര്‍മാ​ന്‍ വി​നോ​ദ് റാ​യി, ഡ​യാ​ന എ​ഡു​ള്‍ജി, എ​ന്നി​വ​രു​ടെ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കോ​ഹ്്‌​ലി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും വാ​ര്‍ഷി​ക ശന്പ​ളം ഉ​യ​ര്‍ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഒ​ന്നു ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും.

പു​തി​യ ശ​മ്പ​ളം ഏ​വ​രി​ലും അ​ദ്ഭു​ത​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് അ​റി​വ്. കാ​ര​ണം,ഗ്രേ​ഡ് എ ​താ​ര​ങ്ങ​ള്‍ക്ക് 12 കോ​ടി രൂപ ​വ​രെ​യാ​കും പ്ര​തി​വ​ര്‍ഷ ശ​മ്പ​ളം എ​ന്നാ​ണ് സൂ​ച​ന. അ​താ​യ​ത്. ഒ​രു മാ​സം ഒ​രു താ​ര​ത്തി​നു ല​ഭി​ക്കു​ന്ന​ത് ഒ​രു കോ​ടി രൂ​പ. നി​ല​വി​ല്‍ ഗ്രേ​ഡ് എ ​താ​ര​ങ്ങ​ള്‍ക്കു ല​ഭി​ക്കു​ന്ന​ത് ര​ണ്ടു കോ​ടി രൂ​പ​യും ഗ്രേ​ഡ് ബി ​താ​ര​ങ്ങ​ള്‍ക്ക് ഒ​രു കോ​ടി രൂ​പ​യും ഗ്രേ​ഡ് സി ​താ​ര​ങ്ങ​ള്‍ക്ക് 50 ല​ക്ഷം രൂ​പ​യു​മാ​ണ്. ഈ ​തു​ക, ഓ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ താ​ര​ങ്ങ​ള്‍ക്കു ന​ല്‍കു​ന്ന​തി​നേ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​ണെ​ന്നു വി​രാ​ടും സം​ഘ​വും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ബി​സി​സി​ഐ​ക്ക് 509. 13 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​യി​രു​ന്നു.


വി​രാ​ട് കോ​ഹ്്‌​ലി, മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി, രോ​ഹി​ത് ശ​ര്‍മ, അ​ജി​ങ്ക്യ ര​ഹാ​നെ, ശി​ഖ​ര്‍ ധ​വാ​ന്‍, ആ​ര്‍. അ​ശ്വി​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് എ ​ഗ്രേ​ഡ് ക​രാ​റി​ലു​ള്ള​ത്. ഇ​വ​രൊ​ക്കെ ഇ​തേ ഗ്രേ​ഡി​ല്‍ തു​ട​രു​ക​യും ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യ​ട​ക്ക​മു​ള്ള മി​ക​ച്ച ഫോ​മി​ലു​ള്ള താ​ര​ങ്ങ​ളെ എ ​ഗ്രേ​ഡി​ലേ​ക്ക് ഉ​യ​ര്‍ത്തു​ക​യും ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.

പു​തി​യ ക​രാ​ര്‍ പ്ര​കാ​രം ബി ​ഗ്രേ​ഡ് താ​ര​ങ്ങ​ള്‍ക്ക് ആ​റു കോ​ടി രൂ​പ​യും സി ​ഗ്രേ​ഡ് താ​ര​ങ്ങ​ള്‍ക്ക് മൂ​ന്നു കോ​ടി രൂ​പ​യും വാ​ര്‍ഷി​ക ശ​മ്പ​ള​മാ​യി ല​ഭി​ക്കു​മ​ത്രേ. നി​ല​വി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​ര​ങ്ങ​ള്‍ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന​ത്. എ ​ഗ്രേ​ഡ് താ​ര​ങ്ങ​ള്‍ക്ക് ഇ​പ്പോ​ള്‍ അ​വി​ടെ ല​ഭി​ക്കു​ന്ന​ത് ആ​റു കോ​ടി രൂ​പ​യാ​ണ്. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം ഉ​യ​ര്‍ത്തു​ന്ന​തോ​ടെ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​മ്പ​ളം കൈ​പ്പ​റ്റു​ന്ന​വ​ര്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യി മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.