വിദർഭയിൽ കേ​ര​ളം ഉരുകി
Saturday, December 9, 2017 1:41 PM IST
സൂ​റ​റ്റ്: വി​ദ​ര്‍ഭ​യ്‌​ക്കെ​തി​രാ​യ ര​ഞ്ജി ട്രോ​ഫി ക്വാ​ര്‍ട്ട​റിൽ കേ​ര​ളം ത​ക​ര്‍ന്ന​ടി​ഞ്ഞു. ഇ​നി കേ​ര​ള​ത്തി​ന്‍റെ സെ​മി​യെ​ന്ന മോ​ഹം ന​ട​ക്ക​ണ​മെ​ങ്കി​ല്‍ വി​ജ​യം കൂ​ടി​യേ തീ​രു. അ​വ​സാ​ന അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ 11 റ​ണ്‍സി​നി​ടെ ന​ഷ്ട​പ്പെ​ടു​ത്തി​യ കേ​ര​ളം 176 റ​ണ്‍സി​ന് ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ പു​റ​ത്താ​യി. ഇ​തോ​ടെ വി​ദ​ര്‍ഭ 70 റ​ണ്‍സി​ന്‍റെ നി​ര്‍ണാ​യ​ക ലീ​ഡ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് തു​ട​ങ്ങി​യ വി​ദ​ര്‍ഭ മൂ​ന്നാം ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റി​ന് 77 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്. 147 റ​ണ്‍സി​ന്‍റെ ലീ​ഡാ​ണ് വി​ദർ​ഭ​യ്ക്ക്. അ​ര്‍ധസെ​ഞ്ചു​റി​യു​മാ​യി ഫൈ​സ് ഫാ​സ​ല്‍ (51), അ​ക്ഷ​യ് വാ​ഖ​രെ (7) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.

ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 32 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​വ​സം ക​ളി തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ ക​ളി മ​റ​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ക​ണ്ട​ത്. 29 റ​ണ്‍സെ​ടു​ത്ത രോ​ഹ​ന്‍ പ്രേ​മി​ന്‍റെ വി​ക്ക​റ്റാ​ണ് മൂ​ന്നാം ദി​നം കേ​ര​ള​ത്തി​ന് ആ​ദ്യം ന​ഷ്ട​മാ​യ​ത്. പി​ന്നീ​ട് കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ സ​ഞ്ജു സാം​സ​ണ്‍-​ജ​ല​ജ് സ​ക്‌​സേ​ന കൂ​ട്ടു​കെ​ട്ടി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ ശ്ര​മി​ച്ച സ​ഞ്ജു 32 റ​ണ്‍സി​ലെ​ത്തി​യ​പ്പോ​ള്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ങ്ങി പു​റ​ത്താ​യി. കേ​ര​ള​ത്തി​ന്‍റെ സ്‌​കോ​ര്‍ അ​പ്പോ​ള്‍ 115. ‍ 117 പ​ന്തി​ല്‍ 40 റ​ണ്‍സെ​ടു​ത്ത സ​ക്‌​സേ​ന വാ​ഖ​രെ​യു​ടെ പ​ന്തി​ല്‍ പ​ക​ര​ക്കാ​ന്‍ ഫീ​ല്‍ഡ​ര്‍ സ​ല​ഭ് ശ്രീ​വാ​സ്ത​വ​യ്്ക്കു ക്യാ​ച്ച്് ന​ല്‍കി പു​റ​ത്താ​യി. ഇ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ത​ക​ര്‍ച്ച പൂ​ര്‍ണ്ണ​മാ​യി. ഈ ​ത​ക​ര്‍ച്ച​യു​ടെ ആ​ഘാ​തം സ​ച്ചി​ന്‍ ബേ​ബി-​അ​രു​ണ്‍ കാ​ര്‍ത്തി​ക് കൂ​ട്ടു​കെ​ട്ടി​ന്‍റെ 48 റ​ണ്‍സ് കു​റ​ച്ചു. 11 റ​ണ്‍സ് എ​ടു​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ന്‍റെ അ​വ​സാ​ന അ​ഞ്ചു വി​ക്ക​റ്റു​ക​ള്‍ പൊ​ഴി​ഞ്ഞു. 165 റ​ണ്‍സി​ല്‍ അ​രു​ണ്‍ കാ​ര്‍ത്തി​ക് (21) പു​റ​ത്താ​യി. ഒ​രു റ​ണ്‍സ് കൂ​ടി കേ​ര​ള​ത്തി​ന്‍റെ സ്‌​കോ​റി​ലെ​ത്തി​യ​ശേ​ഷം സ​ച്ചി​ന്‍ (29) ര​ജ​നീ​ഷ് ഗു​ര്‍ബാ​നി​ക്കു റി​ട്ടേ​ണ്‍ ക്യാ​ച്ച് ന​ല്‍കി. സ​ല്‍മാ​ന്‍ നി​സാ​ര്‍ (7), ബേ​സി​ല്‍ ത​മ്പി (2), കെ.​സി. അ​ക്ഷ​യ് (1) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു​ള്ള​വ​ര്‍.​എം.​ഡി. നി​ധീ​ഷ് (0) പു​റ​ത്താ​കാ​തെ നി​ന്നു.

ആ​ര്‍.​എ​ന്‍. ഗു​ര്‍ബാ​നി​ അഞ്ചു വിക്കറ്റ് പിഴുതു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...