എടികെയ്ക്കു വിജയം
Saturday, January 13, 2018 12:14 AM IST
ഗു​വാ​ഹ​ത്തി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ എ​ടി​കെ​യ്ക്കു ജ​യം. ആ​തി​ഥേ​യ​രാ​യ നോ​ര്‍ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് എ​ടി​കെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 73-ാം മി​നി​റ്റി​ല്‍ സെ​ക്വി​ഞ്ഞ​യു​ടെ ഗോ​ളി​ലാ​ണ് എ​ടി​കെ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ര്‍ച്ച​യാ​യ നാ​ലു മ​ത്സ​ര​ങ്ങ​ളി​ലെ തോ​ല്‍വി​ക്കു​ശേ​ഷം ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ എ​ഫ്‌​സി ഗോ​വ​യെ തോ​ല്പി​ച്ച് വി​ജ​യ​വ​ഴി​യി​ലെ​ത്തി​യ നോ​ര്‍ത്ത് ഈ​സ്റ്റ് വീ​ണ്ടും പ​രാ​ജ​യ​ത്തി​ലേ​ക്കു വീ​ണു. പ​ന്ത​ട​ക്ക​ത്തി​ല്‍ 60 ശ​ത​മാ​നം എ​ടി​കെ​യ്ക്കാ​യി​രു​ന്നു. വ​ല ല​ക്ഷ്യ​മാ​ക്കി എ​ടി​കെ അ​ഞ്ച് ഷോ​ട്ടു​ക​ള്‍ പാ​യി​ച്ച​പ്പോ​ള്‍ നോ​ര്‍ത്ത്ഈ​സ്റ്റി​ല്‍നി​ന്ന് ഒ​ര​ണ്ണ​മേ വ​ന്നു​ള്ളൂ.


ക​ളി​യി​ല്‍ തു​ട​ക്കം മു​ത​ലേ ആ​ധി​പ​ത്യം എ​ടി​കെ​യ്ക്കാ​യി​രു​ന്നു. പ​ന്ത​ട​ക്ക​ത്തി​ലും എ​ടി​കെ മു​ന്‍തൂ​ക്കം നേ​ടി. എ​ന്നാ​ല്‍ ഗോ​ള്‍ നേ​ടാ​ന്‍ ആ​ദ്യ പ​കു​തി​യി​ലാ​യി​ല്ല. ര​ണ്ടാം പ​കു​തി​യി​ലും എ​ടി​കെ മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി. തു​ട​ര്‍ച്ച​യാ​യി നോ​ര്‍ത്ത്ഈ​സ്റ്റി​ന്റെ ബോ​ക്‌​സി​ല്‍ ഇ​ര​ച്ചു​ക​യ​റി​യ സെ​ക്വി​ഞ്ഞോ എ​ടി​കെ​യെ മു​ന്നി​ലെ​ത്തി​ച്ചു. തി​രി​ച്ച​ടി​ക്കാ​ന്‍ നോ​ര്‍ത്ത് ഈ​സ്റ്റ് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ദേ​ബ്ജി​ത് മ​ജും​ദ​റെ ക​ട​ന്ന് പ​ന്ത് വ​ല​യി​ലേ​ക്കു നീ​ണ്ടി​ല്ല. ജ​യ​ത്തോ​ടെ എ​ടി​കെ ആ​റാം സ്ഥാ​ന​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...