മ​ഴ​യും ഭാ​ഗ്യ​വും എതിരായി; നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
മ​ഴ​യും ഭാ​ഗ്യ​വും എതിരായി; നാലാം ഏകദിനത്തിൽ  ദക്ഷിണാഫ്രിക്കയ്ക്ക് ജയം
Monday, February 12, 2018 12:53 AM IST
ജൊ​ഹ​ന്നാ​സ്ബ​ര്‍ഗ്: മ​ഴ​യും ഭാ​ഗ്യ​വും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ല്‍ തു​ണ​ച്ചു. കൂടാതെ ഡേവിഡ് മില്ലർക്ക് രണ്ടു തവണ ലഭിച്ച ജീവനും. പി​ന്നെ പി​ങ്ക് ജ​ഴ്‌​സി ഒ​രു​ക്കി​യ ഭാ​ഗ്യ​വും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​ര​മ്പ​ര​യി​ല്‍ നി​ല​നി​ര്‍ത്താ​ന്‍ സ​ഹാ​യി​ച്ചു.

പി​ങ്ക് ജ​ഴ്‌​സി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​തു​വ​രെ തോ​റ്റി​ട്ടി​ല്ല. 50 ഓ​വ​ര്‍ മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ബാ​റ്റിം​ഗി​നി​ടെ ക​ട​ന്നുവ​ന്ന മ​ഴ​യെ​ത്തു​ട​ര്‍ന്ന് ഡ​ക്ക്‌വ​ര്‍ത്ത് ലൂ​യി​സ് നി​യ​മ​മ​നു​സ​രി​ച്ച് മ​ത്സ​രം ട്വ​ന്‍റി 20 ശൈ​ലി​യി​ലേ​ക്കു മാ​റി. ഈ ​മാ​റ്റം ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാറ്റ്സ്മാന്മാർ‍ക്കു ഗു​ണം ചെ​യ്തു. ആ​റു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ര​ണ്ടു മ​ത്സ​രംകൂ​ടി​ ശേ​ഷി​ക്കേ നാ​ലാം മ​ത്സ​രം ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര വേ​ഗം അ​ടി​യ​റ​വു​വ​യ്ക്കാ​നി​ല്ലെ​ന്നു വെ​ളി​പ്പെ​ടു​ത്തി. പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 3-1ന് ​മു​ന്നി​ലാ​ണ്. നാ​ളെ​യാ​ണ് അ​ഞ്ചാം ഏ​ക​ദി​നം.

50 ഓ​വ​റി​ല്‍ 290 റ​ണ്‍സ് ല​ക്ഷ്യ​മി​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്‌​കോ​ര്‍ ഒ​രു വി​ക്ക​റ്റി​ന് 43ലെ​ത്തി​യ​പ്പോ​ള്‍ മ​ഴ​യും ഇ​ടി​മി​ന്ന​ലു​മെ​ത്തി. അ​ന്ത​രീ​ക്ഷം തെ​ളി​ഞ്ഞപ്പോ​ള്‍ ക​ളി​യു​ടെ ക​ണ​ക്കു​ക​ള്‍ മാ​റി. ജയിക്കാൻ 28 ഓവറിൽ 202 റൺസ്. ഓ​വ​റും സ്‌​കോ​റും പു​ന​ര്‍നി​ര്‍ണ​യി​ച്ച​പ്പോ​ള്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഇ​നി ജ​യി​ക്കാ​ന്‍ വേ​ണ്ട​ത് 124 പ​ന്തി​ല്‍ 159 റ​ണ്‍സ്. എ.​ബി. ഡി​വി​ല്യേ​ഴ്‌​സ്, ഡേ​വി​ഡ് മി​ല്ല​ര്‍ എ​ന്നി​വ​രെ​പോ​ലെ​യു​ള്ള വെ​ടി​ക്കെ​ട്ട് ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ ഇ​റ​ങ്ങാ​നു​ള്ള സ്ഥി​തി​ക്ക് ഈ ​സ്‌​കോ​ര്‍ ചെ​റു​താ​യി​രു​ന്നു. എ​ന്നാ​ല്‍ ഹെ​ൻ‍റി​ച്ച് ക്ലാ​സ​നും ആ​ന്‍ഡി​ല്‍ ഫെ​ലു​ക്‌​വാ​യോ എ​ന്നി​വ​രു​ടെ വേ​ഗ​മേ​റി​യ സ്‌​കോ​റിം​ഗും ചേ​ര്‍ന്ന​പ്പോ​ള്‍ ജ​യം ആ​തി​ഥ​യേ​ര്‍ക്കൊ​പ്പം നി​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്കു വി​ജ​യം ഒ​രു​ക്കി​യ യു​സ്‌​വേ​ന്ദ്ര ചാ​ഹ​ലി​നും കു​ല്‍ദീ​പ് യാ​ദ​വി​നും മ​ഴ പെ​യ്ത അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പ​ന്തി​ലു​ള്ള പി​ടി​യും അ​യ​ഞ്ഞു. ഇ​തോ​ടെ ആ​തി​ഥേ​യ​രു​ടെ ബാ​റ്റ​സ്മാ​ന്മാ​ര്‍ അ​നാ​യാ​സം 15 പ​ന്ത് ബാ​ക്കി​യി​രി​ക്കേ അ​ഞ്ചു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​മാ​ക്കി ല​ക്ഷ്യം ക​ട​ന്നു. 27 പ​ന്തി​ല്‍ ഒ​രു സി​ക്‌​സി​ന്‍റെ അ​ഞ്ചു ഫോ​റി​ന്‍റെ​യും അ​ക​മ്പ​ടി​യി​ല്‍ 43 റ​ണ്‍സ് നേ​ടി​യ വി​ക്ക​റ്റ്കീ​പ്പ​ര്‍ ക്ലാ​സ​നാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ ഡി​വി​ല്യേ​ഴ്‌​സി​ലാ​യി​രു​ന്നു. ക​ളി തു​ട​ങ്ങി പെ​ട്ടെ​ന്നുതന്നെ ഹ​ഷിം അം​ല​യെ​യും (33), ജെ.​പി. ഡു​മി​നി​യെ​യും (10) വേ​ഗം ന​ഷ്ട​മാ​യി. എ​ന്നാ​ല്‍ ഡി​വി​ല്യേ​ഴ്‌​സി​ന്‍റെ (18 പ​ന്തി​ല്‍ 26) ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗ് റ​ണ്‍സ് ചേ​സ് ചെ​യ്യാ​ന്‍ എ​ളു​പ്പ​മാ​ണെ​ന്ന് തെ​ളി​യി​ച്ചു. ര​ണ്ടു സി​ക്‌​സും ഒ​രു ഫോ​റും പാ​യി​ച്ച് ഇ​ന്ത്യൻ ബൗ​ള​ര്‍മാ​രെ വെ​ല്ലു​വി​ളി​ച്ച ഡി​വി​ല്യേ​ഴ്‌​സ് പു​റ​ത്താ​കു​മ്പോ​ള്‍ ജ​യി​ക്കാ​ന്‍ 67 പ​ന്തി​ല്‍ 100 റ​ണ്‍സ് എ​ന്ന നി​ല​യി​ലായി​രു​ന്നു.


പി​ന്നാ​ലെ​യെ​ത്തി​യ ക്ലാ​സ​ന്‍ മി​ല്ല​ര്‍ക്കൊ​പ്പം ചേ​ര്‍ന്ന് ഡി​വി​ല്യേ​ഴ്‌​സ് ഇ​ട്ടു​കൊ​ടു​ത്ത ആ​വേ​ശം മു​ത​ലാ​ക്കി. മി​ല്ല​ര്‍ക്കാ​ണെ​ങ്കി​ല്‍ ഭാ​ഗ്യ​വും തു​ണ​ച്ചു. ചാ​ഹ​ലി​ന്‍റെ ര​ണ്ടു പ​ന്തു​ക​ളി​ല്‍ മി​ല്ല​ര്‍ക്ക് ജീ​വ​ന്‍ ല​ഭി​ച്ചു. സ്വ​ന്തം സ്‌​കോ​ര്‍ ആ​റി​ല്‍ നി​ല്‍ക്കേ ശ്രേ​യ​സ് അ​യ്യ​ര്‍ ക്യാ​ച്ച് വി​ട്ടു​ക​ള​ഞ്ഞു. ഏ​ഴി​ലെ​ത്തി​യ​പ്പോ​ള്‍ സ്വീ​പ്പ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച് ക്ലീ​ന്‍ബൗ​ള്‍ഡാ​യ​ത് നോ​ബോ​ളു​മാ​യി. ഈ ​ഭാ​ഗ്യം മു​ത​ലാ​ക്കി​യ മി​ല്ല​ര്‍ ര​ണ്ടു സി​ക്‌​സും നാ​ലു ഫോ​റും സ​ഹി​തം 28 പ​ന്തി​ല്‍ 39 റ​ണ്‍സ് നേ​ടി ടീ​മി​നെ വി​ജ​യ​ത്തി​ന​ടു​ത്തെ​ത്തി​ച്ചു.

അവസരം നഷ്ടമാക്കി

ക്യാ​ച്ച് ന​ഷ്ട​മാ​ക്കി​യ​തും നോ​ബോ​ളാ​യ​തു​മാ​ണ് ക​ളി​യി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കി​യ​തെ​ന്ന് ശി​ഖ​ര്‍ ധ​വാ​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടെ സാ​ഹ​ച​ര്യം മാ​റി. മി​ല്ല​ര്‍ പു​റ​ത്താ​യി​രു​ന്നെ​ങ്കി​ല്‍ ത​ങ്ങ​ള്‍ക്ക് അ​നു​കൂ​ല​മാ​കു​മാ​യി​രു​ന്നു​വെ​ന്ന് ധ​വാ​ന്‍ പ​റ​ഞ്ഞു. മ​ഴ​യും ക​ളി​യി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കി. സ്പി​ന്ന​ര്‍മാ​ര്‍ക്ക് പ​ന്തി​ലു​ള്ള ടേ​ണും ഗ്രി​പ്പും ന​ഷ്ട​മാ​യി. പ​ന്ത് ന​ന​ഞ്ഞ​തി​നാ​ല്‍ സ്പി​ന്ന​ര്‍മാ​ര്‍ക്ക് പ​ന്ത് വേ​ണ്ട​വി​ധം പ്ര​യോ​ഗി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ പ​റ​ഞ്ഞു.ക്യാ​ച്ച് ന​ഷ്ട​മാ​ക്കി​യ​താ​ണ് തോ​ല്‍വി​ക്കു കാ​ര​ണ​മാ​യ​തെ​ന്ന് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി​യും പ​റ​ഞ്ഞു.

ചാ​ഹ​ലി​ന്‍റെ പ​ന്തി​ല്‍ മി​ല്ല​ര്‍ എ​ല്‍ബി​ഡ​ബ്ല്യു ആ​യ​പ്പോ​ള്‍ ജ​യി​ക്കാ​ന്‍ 28 റ​ണ്‍സ് മാ​ത്രം മ​തി​യാ​യി​രു​ന്നു. മി​ല്ല​ര്‍-​ക്ലാ​സ​ന്‍ അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 72 റ​ണ്‍സാ​ണ് പി​റ​ന്ന​ത്. ക്ലാ​സ​നൊ​പ്പം ഫെ​ക്‌​വാ​യോ ചേ​ര്‍ന്ന​പ്പോ​ള്‍ ജ​യം അ​നാ​യാ​സ​മാ​യി. അ​ഞ്ചു പ​ന്തി​ല്‍ മൂ​ന്നു സി​ക്‌​സും ഒ​രു ഫോ​റും പാ​യി​ച്ച് പു​റ​ത്താ​കാ​തെ​നി​ന്ന ഫെ​ഹ്‌​ലു​ക്‌​വാ​യോ 23 റ​ണ്‍സ് നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ധ​വാ​ന്‍ (109), കോ​ഹ് ലി (75), ​മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി (42) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് 50 ഓ​വ​റി​ല്‍ 289 ലെ​ത്ത​യി​യ​ത്. ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ ര​ണ്ടി​ന് 200 എ​ന്ന മി​ക​ച്ച നി​ല്‍ക്കു​മ്പോ​ഴാ​ണ് ആ​ദ്യ മ​ഴ​യെ​ത്തി​യ​ത്. മ​ഴ​യ്ക്കു​ശേ​ഷം ഇ​ന്ത്യ​ക്കു ബാ​റ്റിം​ഗി​ല്‍ പി​ടി അ​യ​ഞ്ഞ​തോ​ടെ മൂ​ന്നു​റു ക​ട​ക്കു​മെ​ന്നു ക​രു​തി​യ സ്‌​കോ​ര്‍ 289ലൊ​തു​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.