വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി; ഡ​​ൽ​​ഹി​​യെ കീ​​ഴ​​ട​​ക്കി കേ​​ര​​ളം
Tuesday, February 13, 2018 11:50 PM IST
ധ​​ർ​​മ​​ശാ​​ല: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ക്രി​​ക്ക​​റ്റ് ഗ്രൂ​​പ്പ് ബി ​​മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന് ജ​​യം. 38 പ​​ന്ത് ശേ​​ഷി​​ക്കേ ര​​ണ്ട് വി​​ക്ക​​റ്റി​​ന് ഡ​​ൽ​​ഹി​​യെ​​യാ​​ണ് കേ​​ര​​ളം കീ​​ഴ​​ട​​ക്കി​​യ​​ത്. ഡ​​ൽ​​ഹി 39.3 ഓ​​വ​​റി​​ൽ 177. കേ​​ര​​ളം 35.4 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 178. അ​​ർ​​ധ സെ​​ഞ്ചു​​റി നേ​​ടി​​യ ക്യാ​​പ്റ്റ​​ൻ സ​​ച്ചി​​ൻ ബേ​​ബി​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ഇ​​ന്നിം​​ഗ്സി​​ന് നെ​​ടും​​തൂ​​ണാ​​യ​​ത്. 57 പ​​ന്തി​​ൽ​​നി​​ന്ന് സ​​ച്ചി​​ൻ ബേ​​ബി 52 റ​​ണ്‍​സ് നേ​​ടി. ജ​​ല​​ജ് സ​​ക്സേ​​ന (26), സ​​ഞ്ജു സാം​​സ​​ണ്‍ (29), മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ൻ (21) എ​​ന്നി​​വ​​ർ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു.


ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഡ​​ൽ​​ഹി​​ക്കു​​വേ​​ണ്ടി ധ്രു​​വ് ഷോ​​റി (71) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ഉ​​ൻ​​മു​​ക്ത് ച​​ന്ദ് (15), മി​​ലി​​ന്ദ് കു​​മാ​​ർ (25), പ്ര​​ദീ​​പ് സം​​ഗ്വാ​​ൻ (25) എ​​ന്നി​​വ​​ർ​​ മാ​​ത്ര​​മാ​​ണ് ര​​ണ്ട​​ക്കം ക​​ണ്ട​​ത്. കേ​​ര​​ള​​ത്തി​​നാ​​യി എം.​​ഡി. നി​​ധീ​​ഷ് നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ഗ്രൂ​​പ്പി​​ൽ നാ​​ല് ജ​​യ​​വു​​മാ​​യി ഡ​​ൽ​​ഹി​​യാ​​ണ് ഒ​​ന്നാ​​മ​​ത്. നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് പ​​ത്ത് പോ​​യി​​ന്‍റ് വീ​​ത​​മു​​ള്ള മ​​ഹാ​​രാ​​ഷ് ട്ര, ​​കേ​​ര​​ളം, ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് എ​​ന്നി​​വ യ​​ഥാ​​ക്ര​​മം ര​​ണ്ടും മു​​ന്നും നാ​​ലും സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...