ജയിച്ചാല്‍ ഫെഡറർക്കു റിക്കാര്‍ഡ്
Saturday, February 17, 2018 12:15 AM IST
റോ​ട്ട​ര്‍ഡാം: റോ​ട്ട​ര്‍ഡാം ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ്വി​സ് താ​രം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ഫ്രാ​ന്‍സി​ന്‍റെ റോ​ബി​ന്‍ ഹാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ല്‍ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​ര​മാ​കും.

20 ത​വ​ണ ഗ്രാ​ന്‍സ് ലാം ​നേ​ടി​യ ഫെ​ഡ​റി​ന് 36 വ​യ​സാ​ണു​ള്ള​ത്. ഏ​റ്റ​വും പ്രാ​യ​മേ​റി​യ ലോ​ക​ഒ​ന്നാം ന​മ്പ​ര്‍ താ​ര​മാ​മെ​ന്ന റി​ക്കാ​ര്‍ഡ് നി​ല​വി​ല്‍ ആ​ന്ദ്രെ ആ​ഗ​സി​യു​ടെ പേ​രി​ലാ​ണ്. 2003ല്‍ 33-ാം ​വ​യ​സി​ലാ​ണ് അ​ദ്ദേ​ഹം ഇ​ത് സ്വ​ന്ത​മാ​ക്കി​യ​ത്. ഫെ​ഡ​റ​ര്‍ ജ​യി​ച്ചാ​ല്‍ ഈ ​റി​ക്കാ​ര്‍ഡാ​ണ് ത​ക​രു​ന്ന​ത്. നി​ല​വി​ല്‍ ലോ​ക റാ​ങ്കിം​ഗി​ല്‍ റ​ഫേ​ല്‍ ന​ദാ​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.