വി​ല്യ​ന് ഇ​ര​ട്ട ഗോ​ള്‍; ചെ​ല്‍സി ക്വാ​ര്‍ട്ട​റി​ല്‍
വി​ല്യ​ന് ഇ​ര​ട്ട ഗോ​ള്‍;  ചെ​ല്‍സി ക്വാ​ര്‍ട്ട​റി​ല്‍
Sunday, February 18, 2018 1:06 AM IST
ല​ണ്ട​ന്‍: വി​ല്യ​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ചെ​ല്‍സി എ​ഫ്എ ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ചെ​ല്‍സി 4-0ന് ​ഹ​ള്‍സി​റ്റി​യെ തോ​ല്‍പ്പി​ച്ചു.

ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ അ​ടു​ത്ത​യാ​ഴ്ച ആ​ദ്യ​പാ​ദ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യെ നേ​രി​ടു​ന്ന​തി​നു​മു​മ്പ് ചെ​ല്‍സി​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍ത്തു​ന്ന വി​ജ​യ​മാ​ണ് സ്വ​ന്തം സ്റ്റാം​ഫ​ര്‍ഡ് ബ്രി​ഡ്ജ് ഗ്രൗ​ണ്ടി​ല്‍ നേ​ടി​യ​ത്. ആ​ദ്യ​പ​കു​തി​യി​ലാ​യി​രു​ന്നു നാ​ലു ഗോ​ളും. വി​ല്യ​ന്‍റെ ഇ​ര​ട്ട ഗോ​ളി​നു പു​റ​മെ പെ​ഡ്രോ​യും ഒ​ളി​വ​ര്‍ ഗി​രു​വും ഹ​ള്‍ സി​റ്റി​യു​ടെ വ​ല​കു​ലു​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ ഹ​ള്‍ സി​റ്റി പെ​നാ​ല്‍റ്റി​യിലൂ​ടെ ഒ​രു ഗോ​ള്‍ മ​ട​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​ക്കി.


ര​ണ്ടാം മി​നി​റ്റി​ല്‍ ഗി​രു​വി​ന്‍റെ അ​സി​സ്റ്റി​ല്‍ വി​ല്യ​ന്‍ ചെ​ല്‍സി​യു​ടെ ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. 27-ാം മി​നി​റ്റി​ല്‍ പെ​ഡ്രോ​യി​ലൂ​ടെ ചെ​ല്‍സി ലീ​ഡ് ഉ​യ​ര്‍ത്തി. ഗി​രു​വി​ന്‍റെ പാ​സി​ല്‍ 32-ാം മി​നി​റ്റി​ല്‍ വി​ല്യ​ന്‍ ര​ണ്ടാം ഗോ​ള്‍ നേ​ടി. 42-ാം മി​നി​റ്റി​ല്‍ ഗി​രു വ​ല​കു​ലു​ക്കി.

ഏ​ഴു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ചെ​ല്‍സി കോ​ച്ച് അ​ന്‍റോ​ണി​യോ കോ​ന്‍റ ടീ​മി​നെ ഇ​റ​ക്കി​യ​ത്. ഈ ​ജ​യം കോ​ന്‍റ​യ്ക്കും ആ​ശ്വാ​സ​മാ​യി. ചൊ​വ്വാ​ഴ്ച ചാ​മ്പ്യ​ന്‍സ് ലീ​ഗ് ആ​ദ്യ പാ​ദ പ്രീ​ക്വാ​ര്‍ട്ട​റി​ന് ബാ​ഴ്‌​സ​ലോ​ണ സ്റ്റാം​ഫ​ര്‍ഡ് ബ്രി​ഡ്ജി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.