ബ്ലാ​​സ്റ്റേ​​ഴ്സ് x നെ​​റോ​​ക്ക എഫ്സി
Tuesday, March 13, 2018 1:33 AM IST
കോ​ട്ട​യം: സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ ആ​​ദ്യ സീ​​സ​​ണ്‍ മ​​ത്സ​​ര​​ക്ര​​മം തീ​​രു​​മാ​​ന​​മാ​​യി. 16 ടീ​​മു​​ക​​ളാ​​ണ് ലീ​​ഗി​​ൽ ഏ​​റ്റു​​മു​​ട്ടു​​ക. ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ലെ​യും ഐ ​​ലീ​​ഗി​​ലെ​യും ആ​​ദ്യ ആ​​റു ടീ​​മു​​ക​​ളും സൂ​​പ്പ​​ർ ക​​പ്പി​​ലേ​​ക്ക് നേ​​ര​​ത്തെ നേ​​രി​​ട്ട് യോ​​ഗ്യ​​ത നേ​​ടി​​യി​​രു​​ന്നു. ശേ​​ഷി​​ക്കു​​ന്ന നാ​​ലു സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ഐ​​എ​​സ്എ​​ലി​​ലെയും ഐ ​​ലീ​​ഗി​​ലെയും അ​​വ​​സാ​​ന നാ​​ലു സ്ഥാ​​ന​​ക്കാ​​രും ത​​മ്മി​ൽ യോ​​ഗ്യ​​ത മ​​ത്സ​​രം ന‌‌​ട​ക്കും. മാ​​ർ​​ച്ച് 15, 16 തീ​യ​​തി​​ക​​ളി​​ലാ​​ണ് യോ​​ഗ്യ​​ത മ​​ത്സ​​രം. മാ​​ർ​​ച്ച് 31 മു​​ത​​ൽ ഏ​​പ്രി​​ൽ 25 വ​​രെ ഭു​​വ​​നേ​​ശ്വ​​രി​​ലെ കലിം​​ഗ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് സൂ​​പ്പ​​ർ ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക.


കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന് ഐ ​​ലീ​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ നെ​​റോ​​ക്ക എ​​ഫ്സി​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ, ഏ​​പ്രി​​ൽ ആ​​റി​​നാ​​ണ് മ​​ത്സ​​രം. കേ​​ര​​ള​​ത്തി​​ൽനിന്നുള്ള മ​​റ്റൊ​​രു സാ​​ന്നി​​ധ്യ​​മാ​​യ ഗോ​​കു​​ല​​ം കേ​ര​ള എ​ഫ്സി യോ​ഗ്യ​താ റൗ​ണ്ടി​ലു​ണ്ട്. നോ​​ർ​​ത്ത് ഈ​​സ്റ്റി​നെ​തി​രേ​യാ​ണ് ഗോ​കു​ല​ത്തി​ന്‍റെ മ​​ത്സ​​രം. ഇ​​തി​​ൽ വി​​ജ​​യി​​ച്ചാ​​ൽ ശ​​ക്ത​​രാ​​യ ബം​ഗ​​ളൂ​​രു​​വും ഗോ​​കു​​ല​​വും സൂ​​പ്പ​​ർ​​ക​​പ്പി​​ൽ ഏ​​റ്റു​​മു​​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.