ഇ​​ന്ത്യ​​യി​​ലും യൂ​​റോ​​പ്പി​​ലും സൂ​​പ്പ​​ർ പോ​​ര്
ഇ​​ന്ത്യ​​യി​​ലും യൂ​​റോ​​പ്പി​​ലും സൂ​​പ്പ​​ർ പോ​​ര്
Tuesday, March 13, 2018 1:36 AM IST
ഇ​​ന്ന് ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​ർ​​ക്ക് സൂ​​പ്പ​​ർ പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ ദി​​നം. രാ​​ത്രി എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കു​​ന്ന കാ​​ൽ​​പ്പ​​ന്ത് ക​​ളി​​യു​​ത്സ​​വം പാ​​തി​​രാ​​ത്രി​​യി​​ലും തു​​ട​​രും. ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫൈ​​ന​​ലി​​ൽ ആ​​രെ​​ത്തു​​മെ​​ന്ന് ഇ​​ന്നറി​​യാം. ആ ​​പോ​​രാ​​ട്ടം ചെ​​ന്നൈ​​യി​​ൽ ന​​ട​​ക്കും. അ​​ങ്ങ് യൂ​​റോ​​പ്പി​​ൽ ര​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ളാ​​ണു​​ള്ള​​ത്. യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​ന്മാ​​രെ നി​​ർ​​ണ​​യി​​ക്കാ​​നു​​ള്ള ചാന്പ്യൻസ് ലീഗിലെ ര​​ണ്ടാം​​പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​ർ മ​​ത്സ​​ര​​ങ്ങ​​ൾ രാ​​ത്രി 1.15ന് ​​ന​​ട​​ക്കും. ഒ​​രു മ​​ത്സ​​രം ബ്രി​​ട്ട​​നി​​ലെ മാ​​ഞ്ച​​സ്റ്റ​​റി​​ലും മ​​റ്റൊ​​ന്ന് ഇ​​റ്റ​​ലി​​യി​​ലെ റോ​​മി​​ലും. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ഉ​​റ​​പ്പി​​ക്കാ​​ൻ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡും സെ​​വി​​യ്യ​​യും മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ ഇ​​റ​​ങ്ങു​​ന്പോ​​ൾ അ​​തേ​ ല​​ക്ഷ്യ​​വു​​മാ​​യി റോ​​മി​​ൽ എ​​എ​​സ് റോ​​മ​​യും ഷാ​​ക്ത​​ർ ഡോ​​ണെ​​റ്റ്സ്കും കൊ​​ന്പു​​കോ​​ർ​​ക്കും.

ചെ​​ന്നൈ​​യി​​ൻ-​​എ​​ഫ്സി ഗോ​​വ

ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫൈ​​ന​​ലി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യു​​ടെ എ​​തി​​രാ​​ളി ആ​​രെ​​ന്ന് ഇ​​ന്ന​​റി​​യാം. രാ​​ത്രി എ​​ട്ടി​​നു ന​​ട​​ക്കു​​ന്ന ര​​ണ്ടാം പാ​​ദ സെ​​മി പോ​​രാ​​ട്ട​​ത്തി​​ൽ ചെ​​ന്നൈ​​യി​​നും എ​​ഫ്സി ഗോ​​വ​​യും ഏ​​റ്റു​​മു​​ട്ടും. ഗോ​​വ​​യി​​ൽ​​ന​​ട​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു ടീ​​മു​​ക​​ളും ഓ​​രോ ഗോ​​ൾ വീ​​ത​​മ​​ടി​​ച്ച് സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞി​​രു​​ന്നു. ചെ​​ന്നൈ​​യി​​ന് ഒ​​രു എ​​വേ ഗോ​​ളി​​ന്‍റെ ആ​​നു​​കൂ​​ല്യ​​മു​​ണ്ട്.


റോ​​മ-​​ഷാ​​ക്ത​​ർ, യു​​ണൈ​​റ്റ​​ഡ്-​​സെ​​വി​​യ്യ

ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ സ്വ​​ന്തം മൈ​​താ​​ന​​ത്തു​​വ​​ച്ച് എ​​എ​​സ് റോ​​മ​​യെ കീ​​ഴ​​ട​​ക്കി​​യ​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് യു​​ക്രെ​​യ്ൻ ക്ല​​ബ് റോ​​മി​​ലെ​​ത്തു​​ന്ന​​ത്. 2-1നാ​​യി​​രു​​ന്നു ആ​​ദ്യ പാ​​ദ​​ത്തി​​ൽ ഷാ​​ക്ത​​റി​​ന്‍റെ ജ​​യം. എ​​ന്നാ​​ൽ, എ​​വേ ഗോ​​ളി​​ന്‍റെ ആ​​നു​​കൂ​​ല്യം റോ​​മ​​യ്ക്കു​​ണ്ട്. 1-0നു ​​ജ​​യി​​ച്ചാ​​ൽ​​പോ​​ലും ക്വാ​​ർ​​ട്ട​​റി​​ൽ റോ​​മ​​യ്ക്കു ക​​ട​​ക്കാ​​നാ​​കും.

സ്പെ​​യി​​നി​​ൽ ന​​ട​​ന്ന ആ​​ദ്യ പാ​​ദ​​ത്തി​​ൽ ഗോ​​ൾര​​ഹി​​ത സ​​മ​​നി​​ല​​യു​​മാ​​യാ​​ണ് യു​​ണൈ​​റ്റ​​ഡും സെ​​വി​​യ്യ​​യും വീ​​ണ്ടും ഇ​​റ​​ങ്ങു​​ന്ന​​ത്. മാ​​ഞ്ച​​സ്റ്റ​​റി​​ന്‍റെ ത​​ട്ട​​ക​​മാ​​യ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ലാ​​ണ് പോ​​രാ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.