മ​​ധു​​ര​​പ്പ​​തി​​നേ​​ഴ്
Saturday, April 14, 2018 1:11 AM IST
ഗോ​​ൾ​​ഡ് കോ​​സ്റ്റ്: 21-ാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ന്ന​​ലെ മൂ​​ന്ന് സ്വ​​ർ​​ണ​​വും നാ​​ലു വെ​​ള്ളി​​യും നാ​​ലു വെ​​ങ്ക​​ല​​വും. ഇ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ സ്വ​​ർ​​ണമെ​​ഡ​​ൽ പ​​തി​​നേ​​ഴ് ആ​​യി. ഇ​​ന്ത്യ​​ക്കാ​​യി പ​​തി​​ന​​ഞ്ചു​​കാ​​ര​​ൻ അ​​നീ​​ഷ് ഭ​​വ​​ൻ​​വാ​​ല ഗെ​​യിം​​സ് റി​​ക്കാ​​ർ​​ഡോ​​ടെ പു​​രു​​ഷ​​വി​​ഭാ​​ഗം 25 മീ​​റ്റ​​ർ റാ​​പ്പി​​ഡ് ഫ​​യ​​ർ പി​​സ്റ്റ​​ളി​​ൽ സ്വ​​ർ​​ണം നേ​​ടി.

കോ​​മ​​ണ്‍​വെ​​ൽ​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണം നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​തി​​ലൂ​​ടെ അ​​നീ​​ഷ് സ്വ​​ന്ത​​മാ​​ക്കി. വ​​നി​​ത​​ക​​ളു​​ടെ 50 മീ​​റ്റ​​ർ റൈ​​ഫി​​ൾ 3 പൊ​​സി​​ഷ​​നി​​ൽ ഗെ​​യിം​​സ് റി​​ക്കാ​​ർ​​ഡോ​​ടെ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി തേ​​ജ​​സ്വിനി സാ​​വ​​ന്ത് സ്വ​​ർ​​ണം നേ​​ടി. ഈ​​യി​​ന​​ത്തി​​ൽ അ​​ൻ​​ജും മൗ​​ഡ്ഗി​​ൽ വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി. തേ​​ജ​​സ്വി​​നി 50 മീ​​റ്റ​​ർ റൈ​​ഫി​​ൾ പ്രോ​​ണി​​ൽ നേ​​ര​​ത്തേ വെ​​ള്ളി നേ​​ടി​​യി​​രു​​ന്നു.

പു​​രു​​ഷ​ന്മാ​​രു​​ടെ 65 കി​​ലോ​​ഗ്രാം ഫ്രീ​​സ്റ്റൈ​​ൽ ഗു​​സ്തി​​യി​​ലൂ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ ഇ​​ന്ന​​ല​​ത്തെ മൂ​​ന്നാം സ്വ​​ർ​​ണം എ​​ത്തി​​യ​​ത്. ബ​​ജ്‌രം​​ഗ് ആ​​യി​​രു​​ന്നു സ്വ​​ർ​​ണം നേ​​ടി​​യ​​ത്.

വെ​​ള്ളി​​ത്തി​​ള​​ക്കം

വ​​നി​​ത​​ക​​ളു​​ടെ 50 മീ​​റ്റ​​ർ 3 പൊ​​സി​​ഷ​​ൻ​​സ് ഷൂ​​ട്ടിം​​ഗി​​ൽ അ​​ൻ​​ജും മൗ​​ഡ്ഗി​​ല്ലി​​നു പി​​ന്നാ​​ലെ ടേ​​ബി​​ൾ ടെ​​ന്നീ​​സ് വ​​നി​​താ ഡ​​ബി​​ൾ​​സി​​ലും ഇ​​ന്ത്യ​​ക്ക് വെ​​ള്ളി ല​​ഭി​​ച്ചു. ഗു​​സ്തി​​യി​​ൽ പു​​രു​​ഷ​ന്മാ​രു​​ടെ 97 കി​​ലോ​​ഗ്രാം വി​​ഭാം ഫ്രീ​​സ്റ്റൈ​​ൽ ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട മൗ​​സം ഖ​​ത്രി​​യാ​​ണ് മ​​റ്റൊ​​രു വെ​​ള്ളിജേ​​താ​​വ്. വ​​നി​​താ ഗു​​സ്തി​​യി​​ൽ 57 കി​​ലോ​​ഗ്രാം ഫ്രീ​​സ്റ്റൈ​​ലി​​ൽ പൂ​​ജ ധ​​ൻ​​ഡ​​യും ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് വെ​​ള്ളി​​കൊ​​ണ്ടു തൃ​​പ്തി​​പ്പെ​​ട്ടു.


നാ​​ല് വെ​​ങ്ക​​ലം

പു​​രു​​ഷ​​വി​​ഭാ​​ഗം ബോ​​ക്സിം​​ഗി​​ൽനിന്ന് ഇ​​ന്ത്യ​​ക്ക് ഇ​​ന്ന​​ലെ മൂ​​ന്ന് വെ​​ങ്ക​​ലം ല​​ഭി​​ച്ചു. സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ വെ​​ങ്കലത്തിലൊ​​തു​​ങ്ങാ​​ൻ കാ​​ര​​ണം. പു​​രു​​ഷ​ന്മാ​​രു​​ടെ 56 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഹ​​സ്മു​​ദ്ദീ​​ൻ മു​​ഹ​​മ്മ​​ദ്, 69 കി​​ലോ​​ഗ്രാ​​മി​​ൽ മ​​നോ​​ജ് കു​​മാ​​ർ, 91 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ന​​മ​​ൻ ത​​ൻ​​വ​​ർ എ​​ന്നി​​വ​​രാ​​ണ് വെ​​ങ്ക​​ലം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ട​​ത്.

മ​​നോ​​ജ് കു​​മാ​​റി​​ന്‍റെ സെ​​മി പ​​രാ​​ജ​​യം ഇ​​ന്ത്യ​​ക്ക് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി​​രു​​ന്നു. ഇം​​ഗ്ല​ണ്ടി​​ന്‍റെ പാ​​റ്റ് മാ​​ക്രോ​​മാ​​ക് ആ​​ണ് 5-0ന് ​​മ​​നോ​​ജ് കു​​മാ​​റി​​നെ ത​​ക​​ർ​​ത്ത​​ത്. വ​​നി​​താ ഗു​​സ്തി​​യി​​ൽ ദി​​വ്യ ക​​ക്രാ​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ഇ​​ന്ന​​ല​​ത്തെ മ​​റ്റൊ​​രു വെ​​ങ്ക​​ലം. ഫ്രീ​​സ്റ്റൈ​​ൽ 68 കി​​ലോ​​ഗ്രാം വി​​ഭാ​​ഗം ഗു​​സ്തി​​യി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ മെ​​ഡ​​ൽ നേ​​ട്ടം.

ടിടി ഫൈനലിൽ തോൽവി

വ​​നി​​താ ടേ​​ബി​​ൾ ടെ​​ന്നീ​​സ് ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മാ​​നി​​ക് ബ​​ത്ര-​​മൗ​​മ ദാ​​സ് സ​​ഖ്യ​​ത്തി​​ന് വെ​​ള്ളി. ഫൈ​​ന​​ലി​​ൽ സിം​​ഗ​​പ്പൂ​​രി​​ന്‍റെ ടി​​യാ​​ൻ​​വി ഫെം​​ഗ്-​​മെം​​ഗ്യു യു ​​സ​​ഖ്യ​​ത്തോ​​ട് ഫൈ​​ന​​ലി​​ൽ 11-5, 11-4, 11-5 ന് ​​തോ​​റ്റു. ടീം ​​ഇ​​ന​​ത്തി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ വ​​നി​​ത​​ക​​ൾ​​ക്ക് പ​​ക്ഷേ ഡ​​ബി​​ൾ​​സി​​ൽ മി​​ക​​വി​​ലെ​​ത്താ​​നാ​​യി​​ല്ല. വ​​നി​​ത​​ക​​ളു​​ടെ ഡ​​ബി​​ൾ​​സി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്.

കോമൺവെൽത്ത് മെഡൽ നില

ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ മെഡൽ, സ്ഥാനം

ഓസ്ട്രേലിയ 65 49 54 168 1
ഇംഗ്ലണ്ട് 31 34 34 99 2
ഇന്ത്യ 17 11 14 42 3
കാനഡ 14 34 26 60 4
ദക്ഷിണാഫ്രിക്ക 13 10 12 35 5
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.