സൗഹൃദമത്സരം: മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു തോ​ല്‍വി
Monday, August 6, 2018 8:41 PM IST
മ്യൂ​ണി​ച്ച്: പ്രീ ​സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു തോ​ല്‍വി. ക്ല​ബ് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് യു​ണൈ​റ്റ​ഡി​നെ തോ​ല്‍പ്പി​ച്ച​ത്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​നു മു​മ്പ് ജ​യ​ത്തോ​ടെ തു​ട​ങ്ങാ​മെ​ന്ന യു​ണൈ​റ്റ​ഡി​ന്‍റെ മോ​ഹ​മാ​ണ് ബ​യേ​ണ്‍ ത​ക​ര്‍ത്ത​ത്. 59-ാം മി​നി​റ്റി​ല്‍ ഹാ​വി മാ​ര്‍ട്ടി​നെ​സാ​ണ് വി​ജ​യ ഗോ​ള്‍ നേ​ടി​യ​ത്.

പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ക്ക് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്-​ലെ​സ്റ്റ​ര്‍ സി​റ്റി പോ​രാ​ട്ട​മാ​ണ് ലീ​ഗി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​രം. യു​ണൈ​റ്റ​ഡി​ന്‍റെ ഈ ​പ്ര​ക​ട​നം സീ​സ​ണി​ലെ ഒ​രു​ക്ക​ത്തെ​ക്കു​റി​ച്ച് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​രാ​ശാ​ജ​ന​ക​മാ​യി​രു​ന്നു ഹൊ​സെ മൗ​റി​ഞ്ഞോ​യു​ടെ സം​ഘ​ത്തി​ന്‍റെ പ്ര​ക​ട​നം. ടീ​മി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​യ പോ​ള്‍ പോ​ഗ്ബ​യും റൊ​മേ​ലു ലു​കാ​ക്കും ഇ​ല്ലാ​തെ​യാ​ണ് യു​ണൈ​റ്റ​ഡ് ഇ​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.