ഇ​ന്ത്യ എ​യ്ക്ക് ഇ​ന്നിം​ഗ്‌​സ് ജ​യം
Wednesday, August 8, 2018 12:23 AM IST
ബം​ഗ​ളൂ​രു: മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ അ​ഞ്ചു വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തി​ല്‍ ഇ​ന്ത്യ എ​യ്ക്കു ജ​യം. ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന അ​നൗ​ദ്യോ​ഗി​ക ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ എ ​ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യെ ഇ​ന്നിം​ഗ്‌​സി​നും 30 റ​ണ്‍സി​നും തോ​ല്‍പ്പി​ച്ചു. രണ്ട് ഇന്നിംഗ്സി ലുമായി സിറാജ് പത്ത് വിക്കറ്റ് വീഴ്ത്തി. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ നേ​ടി​യ 338 റ​ണ്‍സ് ലീ​ഡി​നെ​തി​രേ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 308 റ​ണ്‍സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. റു​ഡി സെ​ക്ക​ന്‍ഡ് (94), സു​ബൈ​ര്‍ ഹം​സ (63), ഷോ​ണ്‍ വോ​ണ്‍ ബ​ര്‍ഗ് (50), സെ​നു​റ​ന്‍ മു​ത്തു​സാ​മി (41) എ​ന്നി​വ​ര്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ലീ​ഡി​ലെ​ത്തി​ക്കാ​നാ​യി​ല്ല. അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ സി​റാ​ജാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ര്‍ത്ത​ത്.


ആ​റാം വി​ക്ക​റ്റി​ല്‍ വോ​ണ്‍ ബെ​ര്‍ഗി​നൊ​പ്പം റൂഡി 119 റ​ണ്‍സി​ന്‍റെ സ​ഖ്യ​മു​ണ്ടാ​ക്കി. 50 പ​ന്തി​ല്‍ 7 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ 64 മി​നി​റ്റ് ത​ട്ടി​നി​ന്ന മാ​ലു​സി സി​ബോ​ട്ടോ​യ്ക്കും ഇ​ന്ത്യ​ന്‍ ജ​യ​ത്തെ ത​ട​യാ​നാ​യി​ല്ല.

ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 246 റ​ണ്‍സ് എ​ടു​ത്തു. മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ (220), പൃ​ഥ്വി ഷാ (136) ​എ​ന്നി​വ​രു​ടെ മി​ക​വി​ല്‍ ഇ​ന്ത്യ എ​ട്ട് വി​ക്ക​റ്റി​ന് 558 റ​ണ്‍സി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...