ഇ​​ബ്ര​​യും 500 ഗോ​​ൾ ക്ല​​ബ്ബി​​ൽ
ഇ​​ബ്ര​​യും 500 ഗോ​​ൾ ക്ല​​ബ്ബി​​ൽ
Monday, September 17, 2018 12:01 AM IST
സ്വീ​​ഡി​​ഷ് ഫു​​ട്ബോ​​ൾ താ​​രം സ്ലാ​​ട്ട​​ൻ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് ക​​രി​​യ​​റി​​ൽ 500 ഗോ​​ൾ ക്ല​​ബ്ബി​​ൽ. അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ ലീ​​ഗി​​ൽ ലോ​​സ് ആ​​ഞ്ച​​ല​​സ് ഗാ​​ല​​ക്സി​​ക്കാ​​യി 43-ാം മി​​നി​​റ്റി​​ൽ ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ബ്ര സീ​​നി​​യ​​ർ ക്ല​​ബ്-​​രാ​​ജ്യാ​​ന്ത​​ര ക​​രി​​യ​​റി​​ൽ 500 ഗോ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യും യു​​വ​​ന്‍റ​​സി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും മാ​​ത്ര​​മാ​​ണ് നി​​ല​​വി​​ൽ ക​​ളി​​ക്കു​​ന്ന താ​​ര​​ങ്ങ​​ളി​​ൽ 500 ക​​രി​​യ​​ർ ഗോ​​ൾ നേ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​ട്ടു​​ള്ളൂ. ഇ​​വ​​ർ​​ക്കൊ​​പ്പ​​മെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് സ്വീ​​ഡി​​ഷ് സ്ട്രൈ​​ക്ക​​റും.


ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് ഗോ​​ൾ നേ​​ടി​​യെ​​ങ്കി​​ലും മ​​ത്സ​​ര​​ത്തി​​ൽ ലോ​​സ് ആ​​ഞ്ച​​ല​​സ് ഗാ​​ല​​ക്സി 3-5ന് ​​ടൊ​​റൊ​​ന്‍റോ എ​​ഫ്സി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഗാ​​ല​​ക്സി​​ക്കാ​​യി 18 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ചി​​ന്‍റെ 17-ാമ​​ത് ഗോ​​ളാ​​യി​​രു​​ന്നു. മു​​പ്പ​​ത്താ​​റു​​കാ​​ര​​നാ​​യ ഇ​​ബ്ര 747 ക്ല​​ബ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 438 ഉം 114 ​​രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 62ഉം ​​ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.