വിൻഡീസ് ഫോളോ ഓണിലേക്ക്
വിൻഡീസ് ഫോളോ ഓണിലേക്ക്
Saturday, October 6, 2018 2:06 AM IST
രാ​ജ്‌​കോ​ട്ട്: ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ഉ​യ​ര്‍ത്തി​യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​ര്‍, 649 റ​ണ്‍സ് പി​ന്തു​ട​രു​ന്ന വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന് ബാ​റ്റിം​ഗ് ത​ക​ര്‍ച്ച. ര​ണ്ടാം ദി​ന​ത്തെ ക​ളി നി​ര്‍ത്തു​മ്പോ​ള്‍ 94 റ​ണ്‍സി​ന് ആ​റ് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലാ​ണ് വി​ന്‍ഡീ​സ്. നാലു വിക്കറ്റുമാത്രം ബാക്കിയുള്ള വിൻ ഡീസ് 555 റൺസ് പിന്നിലാണ്. ഫോളോ ഓണിലേക്കാണ് വിൻഡീസ് നീങ്ങുന്നത്.

റോ​സ്റ്റ​ന്‍ ചേ​സ് (27), കീ​മോ പോ​ള്‍ (13) എ​ന്നി​വ​രാ​ണു ക്രീ​സി​ല്‍. ത​ലേ​ന്ന് പൃ​ഥ്വി ഷാ​യു​ടെ അ​ര​ങ്ങേ​റ്റ സെ​ഞ്ചു​റി​ക്കു പു​റ​മെ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി (139), ​ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്താ​ക​തെ നേ​ടി​യ ക​ന്നി സെ​ഞ്ചു​റി (100), ഋ​ഷ​ഭ് പ​ന്തി​ന്‍റെ ത​ക​ര്‍പ്പ​ന്‍ അ​ര്‍ധ സെ​ഞ്ചു​റി (92)എ​ന്നി​വ​യെ​ല്ലം ചേ​ര്‍ന്ന​പ്പോ​ള്‍ ഇ​ന്ത്യ കൂ​റ്റ​ന്‍ സ്‌​കോ​റി​ലെ​ത്തി.

ക്രെ​യ്ഗ് ബ്രാ​ത്‌​വെ​യ്ത് (2), കി​റ​ന്‍ പ​വ​ല്‍ (1), ഷാ​യ് ഹോ​പ് (10), ഷി​മ്രോ​ന്‍ ഹെ​ത്‌​മെ​യ​ര്‍ (10), സു​നി​ല്‍ അം​ബ്രി​സ് (12), ഷെ​യ്ന്‍ ഡൗ​റി​ച് (10) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് വി​ന്‍ഡീ​സി​നു ന​ഷ്ട​മാ​യ​ത്.

ഇ​ന്ത്യ​ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ര്‍. അ​ശ്വി​ന്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍ദീ​പ് യാ​ദ​വ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി.

ത​ക​ര്‍ത്ത​ടി​ച്ച് കോ​ഹ്‌​ലി, പ​ന്ത്, ജ​ഡേ​ജ

364 റ​ണ്‍സി​ല്‍ ര​ണ്ടാം ദി​നം ആ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് കോ​ഹ്‌ലി​യും പ​ന്തും ചേ​ര്‍ന്ന് മി​ക​ച്ച കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. കോ​ഹ്‌ലി ​ക്ഷ​മ​യോ​ടെ​യും പ​ന്ത് ആ​ക്ര​മി​ച്ചും ക​ളി​ച്ച​തോ​ടെ സ്‌​കോ​ര്‍ വേ​ഗം ഉ​യ​ര്‍ന്നു. ഇ​തി​നി​ടെ കോ​ഹ്‌ലി ​ടെ​സ്റ്റി​ല്‍ 24-ാം സെ​ഞ്ചു​റി​യും നേ​ടി. 184 പ​ന്തി​ല്‍നി​ന്നാ​ണ് കോ​ഹ് ലി​യു​ടെ സെ​ഞ്ചു​റി നേ​ട്ടം. ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്ന പ​ന്തി​നെ സെ​ഞ്ചു​റി​ക്ക് എ​ട്ട് റ​ണ്‍ അ​ക​ലെ വ​ച്ചു ബി​ഷു പു​റ​ത്താ​ക്കി. 84 പ​ന്തി​ല്‍ എ​ട്ട് ഫോ​റും നാ​ലു സി​ക്‌​സു​മാ​ണ് വി​ക്ക​റ്റ്കീ​പ്പ​ര്‍ പാ​യി​ച്ച​ത്. അ​ഞ്ചാം വി​ക്ക​റ്റി​ല്‍ കോ​ഹ്‌​ലി-​പ​ന്ത് സ​ഖ്യം 133 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്തു.

പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ ജ​ഡേ​ജ അ​നാ​വ​ശ്യ തി​ടു​ക്ക​മൊ​ന്നും കാ​ണി​ക്കാ​തെ സൂ​ക്ഷ്മ​മാ​യാ​ണ് ക​ളി​ച്ചു തു​ട​ങ്ങി​യ​ത്. ജ​ഡേ​ജ​യി​ല്‍ ന​ല്ലൊ​രു കൂ​ട്ടു​കാ​ര​നെ ക​ണ്ടെ​ത്തി​യ കോ​ഹ്‌​ലി, ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 500 ക​ട​ത്തി. കോ​ഹ് ലി​യെ ബി​ഷു സ്വ​ന്തം പ​ന്തി​ല്‍ പി​ടി​കൂ​ടാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​ക്കി. 120-ാം ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ല്‍ ബൗ​ണ്ട​റി നേ​ടി​ക്കൊ​ണ്ട് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ 2018ല്‍ ​ടെ​സ്റ്റി​ല്‍ 1000 റ​ണ്‍സി​ലെ​ത്തി. കോ​ഹ്‌ലി ​ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​വും ആ​യി​ര​ത്തി​ലേ​റെ റ​ണ്‍സ് നേ​ടി​യി​രു​ന്നു. വൈ​കാ​തെ ത​ന്നെ കോ​ഹ്‌ലി ​പു​റ​ത്താ​യി. ലെ​വി​സി​ന്‍റെ പ​ന്തി​ല്‍ ബി​ഷു​വി​ന് ക്യാ​ച്ച് ന​ല്‍കി​യാ​ണ് നാ​യ​ക​ന്‍ പു​റ​ത്താ​യ​ത്. 230 പ​ന്തി​ല്‍ 139 റ​ണ്‍സ് നേ​ടി​യ കോ​ഹ്‌ലി 10 ​ഫോ​ര്‍ നേ​ടി. 64 റ​ണ്‍സാ​ണ് കോ​ഹ്‌ലി-​ജ​ഡേ​ജ സ​ഖ്യം തീ​ര്‍ത്ത​ത്. ജ​ഡേ​ജ​യു​ടെ ബാ​റ്റിം​ഗ് അ​പ്പോ​ള്‍ സാ​വ​ധാ​ന​മാ​യി​രു​ന്നു. ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നെ (7) പെ​ട്ടെ​ന്നു ന​ഷ്ട​മാ​യി. ബി​ഷു​വി​ന്‍റെ പ​ന്തി​ല്‍ ഡൗ​റി​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ടെ​ത്തി​യ കു​ല്‍ദീ​പ് യാ​ദ​വി​നും അ​ധി​ക നേ​രം ക്രീ​സി​ല്‍ നി​ല്‍ക്കാ​നാ​യി​ല്ല. ബി​ഷു കു​ല്‍ദീ​പി​നെ (12) വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കി. അ​ടു​ത്ത ഓ​വ​റി​ല്‍ ജ​ഡേ​ജ അ​ര്‍ധ സെ​ഞ്ചു​റി തി​ക​ച്ചു. ഉ​മേ​ഷ് യാ​ദ​വി​ല്‍ മി​ക​ച്ച കൂ​ട്ടു​കെ​ട്ടു ക​ണ്ടെ​ത്തി​യ ജ​ഡേ​ജ അ​നാ​യാ​സ​മാ​യി ക​ളി​ച്ചു. ഫോ​റും സി​ക്‌​സു​മാ​യി ഇ​രു​വ​രും ബാ​റ്റിം​ഗ് ആ​സ്വ​ദി​ച്ചു. 144-ാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ല്‍ ഉ​മേ​ഷ് (22) പു​റ​ത്താ​യി. ബ്രാ​ത്‌വെ​യ്റ്റി​നാ​യി​രു​ന്നു വി​ക്ക​റ്റ്. 55 റ​ണ്‍സാ​ണ് ഈ ​ഒ​മ്പ​താം വി​ക്ക​റ്റ് സ​ഖ്യം നേ​ടി​യ​ത്. ഇ​തി​നു തൊ​ട്ടു​മു​മ്പു​ള്ള പ​ന്തി​ല്‍ ഹെ​ത് മെ​യ​ര്‍ ജ​ഡേ​ജ​യെ വി​ട്ടു​ക​ള​ഞ്ഞി​രു​ന്നു. ഉ​മേ​ഷ് പു​റ​ത്താ​കു​മ്പോ​ള്‍ ജ​ഡേ​ജ 79 റ​ണ്‍സി​ലെ​ത്തി​യി​രു​ന്നു. മു​ഹ​മ്മ​ദ് ഷാ​മി​യെ ഒ​ര​റ്റ​ത്തു​നി​ര്‍ത്തി​ക്കൊ​ണ്ട് അ​നാ​വ​ശ്യ തി​ടു​ക്ക​മൊ​ന്നും കാ​ണി​ക്കാ​ത മോ​ശം പ​ന്തു​ക​ളി​ല്‍ മാ​ത്രം ക​ളി​ച്ചു സ്‌​ട്രൈ​ക്ക് നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട് ഇ​ന്ത്യ​ന്‍ ഓ​ള്‍റൗ​ണ്ട​ര്‍ സെ​ഞ്ചു​റി​യി​ലേ​ക്കു സാ​വ​ധാ​നം മു​ന്നേ​റി. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ക​ന്നി സെ​ഞ്ചു​റി കു​റി​ച്ച ജ​ഡേ​ജ ബാ​റ്റ് ചു​ഴ​റ്റി ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. 132 പ​ന്ത് നേ​രി​ട്ട് സെ​ഞ്ചു​റി നേ​ടി​യ താ​രം അ​ഞ്ചു ഫോ​റും അ​ത്ര​ത​ന്നെ സി​ക്‌​സു​മാ​ണു പ​റ​ത്തി​യ​ത്. സെ​ഞ്ചു​റി നേ​ട്ടം ക​ഴി​ഞ്ഞ​തേ കോ​ഹ്‌ലി ​ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്തു.


വെ​സ്റ്റ് ഇ​ന്‍ഡീ​സി​നാ​യി ദേ​വേ​ന്ദ്ര ബി​ഷു നാ​ലും ഷെ​ര്‍മാ​ന്‍ ലെ​വി​സ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.
ഇ​ന്ത്യ​യു​ടെ വ​ന്‍ സ്‌​കോ​റി​നു മു​ന്നി​ല്‍ പ​ക​ച്ച വി​ന്‍ഡീ​സി​ന് ഏ​ഴു റ​ണ്‍സി​ലെ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ നി​ലം​പ​തി​ച്ചു. ബ്രാ​ത്‌വെ​യ്റ്റി​നെ​യും പ​വ​ലി​നെ​യും ഷാ​മി​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. വി​ന്‍ഡീ​സ് ബാ​റ്റ്‌​സ്മാന്മാ​രെ നി​ല​യു​റ​പ്പി​ക്കാ​ന്‍ അ​നു​വ​ധി​ക്കാ​തെ സ്പി​ന്ന​ര്‍മാ​ര്‍ കൂ​ടി ക​ളം​വാ​ണ​തോ​ടെ വി​ക്ക​റ്റു​ക​ള്‍ വീ​ണു​കൊ​ണ്ടി​രു​ന്നു. ഹോ​പ്പി​നെ അ​ശ്വി​നും ആം​ബ്രി​സി​നെ ജ​ഡേ​ജ​യും ഡൗ​റി​ച്ചി​നെ കു​ല്‍ദീ​പ് യാ​ദ​വും പു​റ​ത്താ​ക്കി. ഹെ​ത് മെ​യ​റെ ജ​ഡേ​ജ റ​ണ്‍ഔ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു. ചേ​സും പോ​ളും ചേ​ര്‍ന്ന് കൂ​ടു​ത​ല്‍ ന​ഷ്ട​മു​ണ്ടാ​ക്കാ​തെ ര​ണ്ടാം ദി​നം പൂ​ര്‍ത്തി​യാ​ക്കി.

സ്കോർബോർഡ് / ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ്

പൃഥ്വി ഷാ ​സി ആ​ന്‍ഡ് ബി ​ബി​ഷു134, രാ​ഹു​ല്‍ എ​ല്‍ബി​ഡ​ബ്ല്യു ഗ​ബ്രി​യേ​ല്‍ 0, പൂ​ജാ​ര സി ​ഡൗ​റി​ച്ച് ബി ​ലെ​വി​സ് 86, കോ​ഹ് ലി ​സി ബി​ഷു ബി ​ലെ​വി​സ് 139, ര​ഹാ​നെ സി ​ഡൗ​റി​ച്ച് ബി ​ചേ​സ് 41, പ​ന്ത് സി ​പോ​ള്‍ ബി ​ബി​ഷു 92, ജ​ഡേ​ജ നോ​ട്ടൗ​ട്ട് 100, അ​ശ്വി​ന്‍ സി ​ഡൗ​റി​ച്ച് ബി ​ബി​ഷു 7, കു​ല്‍ദീ​പ് യാ​ദ​വ് എ​ല്‍ബി​ഡ​ബ്ല്യു ബി​ഷു 12, ഉ​മേ​ഷ് യാ​ദ​വ് സി ​ലെ​വി​സ് ബി ​ബ്രാ​ത് വെ​യ്റ്റ് 22, ഷാ​മി നോ​ട്ടൗ​ട്ട് 2, എ​ക്‌​സ്ട്രാ​സ്് 14. ആ​കെ 149.5 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 649 റ​ണ്‍സി​ന് ഡി​ക്ലയേഡ്

ബൗ​ളിം​ഗ്

ഗ​ബ്രി​യേ​ല്‍ 21-1-84-1, പോ​ള്‍ 15-1-61-0, ലെ​വി​സ് 20-0-93-2, ബി​ഷു 54-3-217-4, ചേ​സ് 26-1-137-1, ബ്രാ​ത്‌​വെ​യ്റ്റ് 13.5-1-47-1

വെസ്റ്റ് ഇ​ന്‍ഡീ​സ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ്

ബ്രാ​ത്‌വെ​യ്റ്റ് ബി ​ഷാ​മി 2, പ​വ​ല്‍ എ​ല്‍ബി​ഡ​ബ്ല്യു ബി ​ഷാ​മി 1, ഹോ​പ് ബി ​അ​ശ്വി​ന്‍ 10, ഹെ​ത് മെ​യ​ര്‍ റ​ണ്‍ഔ​ട്ട് 10, ആം​ബ്രി​സ് സി ​രാ​ഹ​നെ ബി ​ജ​ഡേ​ജ 12, ചേ​സ് നോ​ട്ടൗ​ട്ട് 27, ഡൗ​റി​ച്ച്് ബി ​കു​ല്‍ദീ​പ് 10, പോ​ള്‍ നോ​ട്ടൗ​ട്ട് 13, എ​ക്‌​സ്ട്രാ​സ് 9, ആ​കെ 29 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 94 റ​ണ്‍സ്.

ബൗ​ളിം​ഗ്

ഷാ​മി 6-2-11-2, ഉ​മേ​ഷ് യാ​ദ​വ് 7-1-14-0, അ​ശ്വി​ന്‍ 7-0-32-1, ജ​ഡേ​ജ 5-1-9-1, കു​ല്‍ദീ​പ് യാ​ദ​വ് 4-1-19-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.