വിദേശതാരങ്ങളെ ഇഷ്ടപ്പെടുന്നവർ രാജ്യംവിടുക: കോ​​ഹ്‌​ലി
വിദേശതാരങ്ങളെ ഇഷ്ടപ്പെടുന്നവർ രാജ്യംവിടുക: കോ​​ഹ്‌​ലി
Thursday, November 8, 2018 12:36 AM IST
ത​​ന്‍റെ മു​​പ്പ​​താം ജന്മദി​​ന​​ത്തി​​ൽ സ്വ​​ന്തം പേ​​രി​​ൽ മൊ​​ബൈ​​ൽ ആ​​പ്പ് തു​​ട​​ങ്ങി​​യ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ആ​​രാ​​ധ​​ക​​നോ​​ട് ന​​ട​​ത്തി​​യ പ്ര​​തി​​ക​​ര​​ണം വി​​വാ​​ദ​​ത്തി​​ൽ. ഈ ​​മാ​​സം അ​​ഞ്ചി​​നാ​​യി​​രു​​ന്നു കോ​​ഹ്‌​ലി​​യു​​ടെ 30-ാം ജ​ന്മ​ദി​​നം. ആ​​ൻ​​ഡ്രോ​​യി​​ഡ് ഐ​​ഒ​​എ​​സ് മൊ​​ബൈ​​ലു​​ക​​ളി​​ൽ കോ​​ഹ്‌​ലി​​യു​​ടെ ആ​​പ്ലി​​ക്കേ​​ഷ​​ൻ ല​​ഭി​​ക്കും. ആ​​രാ​​ധ​​ക​​രു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്താ​​നാ​​യാ​​ണ് ഈ ​​ആ​​പ്പ് തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ ബാ​​റ്റ്സ്മാ​ന്മാ​​രു​​ടെ ബാ​​റ്റിം​​ഗ് കാ​​ണാ​​ൻ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നും ഇം​​ഗ്ലീ​ഷ്, ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​ങ്ങ​​ളെ​​യാ​​ണ് ഇ​​ഷ്ട​​മെ​​ന്നും പ​​റ​​ഞ്ഞ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ന്‍റെ ട്വീ​​റ്റ് വാ​​യി​​ച്ച​​ശേ​​ഷം വീ​​ഡി​​യോ​​യി​​ലൂ​​ടെ ന​​ട​​ത്തി​​യ പ്ര​​തി​​ക​​ര​​ണ​​മാ​​ണ് കോ​​ഹ്‌​ലി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ഇ​​ന്ത്യ​​ൻ ബാ​​റ്റ്സ്മ​ാന്മാ​​രു​​ടെ ബാ​​റ്റിം​​ഗ് കാ​​ണാ​​ൻ താ​​ത്പ​​ര്യ​​മി​​ല്ലെ​​ങ്കി​​ൽ രാ​​ജ്യം​​വി​​ട്ടു​​പോ​​യി​​ക്കൂ​​ടേ എ​​ന്നാ​​യി​​രു​​ന്നു കോ​​ഹ്‌​ലി​​യു​​ടെ പ്ര​​തി​​ക​​ര​​ണം. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.


സ്വ​​ന്ത​​മാ​​യി മൊ​​ബൈ​​ൽ ആ​​പ്പും ആ​​യ​​തോ​​ടെ ക്രി​​ക്ക​​റ്റി​​ലെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ എ​​ന്നാ​​ണ് കോ​​ഹ്‌​ലി​​യെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ബ്രാ​​ൻ​​ഡ് ആ​​യ സി​​ആ​​ർ7 വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ വ്യാ​​പാ​​രം ന​​ട​​ത്തു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.