സി​റ്റി​ക്കു വ​ന്‍ ജ​യം; നോക്കൗട്ടിലേക്ക്
Friday, November 9, 2018 12:18 AM IST
ഗ​ബ്രി​യേ​ല്‍ ജീ​സ​സി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഗ്രൂ​പ്പ് എ​ഫി​ല്‍ 6-0ന് ​ഷാ​ക്ത​ര്‍ ഡൊ​ണ​റ്റ്‌​സ്‌​കി​നെ തോ​ല്‍പ്പി​ച്ചു. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ച​രി​ത്ര​ത്തി​ല്‍ സി​റ്റി​യു​ടെ ഏ​റ്റ​വും വ​ലി​യ ജ​യ​മാ​ണി​ത്. ഗബ്രിയേൽ ജീ​സ​സി​ന്‍റെ ഹാ​ട്രി​ക്കി​ല്‍ ര​ണ്ടെ​ണ്ണം പെ​ന​ല്‍റ്റി​യി​ല്‍നി​ന്നാ​യി​രു​ന്നു. 24, 72, 92 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ബ്ര​സീ​ലി​യ​ന്‍ താ​ര​ത്തി​ന്‍റെ ഗോ​ളു​ക​ള്‍. ആ​ദ്യ ര​ണ്ടു ഗോ​ളും പെ​ന​ല്‍റ്റി​യി​ലൂ​ടെ​യാ​യി​രു​ന്നു. ഡേ​വി​ഡ് സി​ല്‍വ (13-ാം മി​നി​റ്റ്), റ​ഹീം സ്റ്റ​ര്‍ലിം​ഗ് (48-ാം മി​നി​റ്റ്), റി​യാ​ദ് മെ​ഹ്‌​റ​സ് (84) എ​ന്നി​വ​രാ​ണ് മ​റ്റ് ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍. ജയത്തോടെ സിറ്റി നോക്കൗട്ട് ഉറപ്പിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പി​ന്നി​ല്‍നി​ന്ന് തി​രി​ച്ച​ടി​ച്ച് ഹോ​ഫെ​ന്‍ഹൈം ലി​യോ​ണി​നെ 2-2 സ​മ​നി​ല​യി​ല്‍ കു​ടു​ക്കി.


നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച് ബ​യേ​ണ്‍

റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് 2-0ന് ​എ​ഇ​കെ ഏ​ഥ​ന്‍സി​നെ തോ​ല്‍പ്പി​ച്ചു. ഇ​തോ​ടെ ഗ്രൂ​പ്പ് ഇ​യി​ല്‍നി​ന്ന് ബ​യേ​ണ്‍ നോ​ക്കൗ​ട്ട് ഉ​റ​പ്പാ​ക്കി. നാ​ലു ക​ളി​യി​ല്‍ പ​ത്തു പോ​യി​ന്‍റാ​ണ് ബ​യേ​ണി​ന്. 31-ാം മി​നി​റ്റി​ല്‍ പെ​ന​ല്‍റ്റി​യി​ലൂ​ടെ ലെ​വ​ന്‍ഡോ​വ്‌​സ്‌​കി ബ​യേ​ണി​നെ മു​ന്നി​ലെ​ത്തി​ച്ചു. 71-ാം മി​നി​റ്റി​ലാ​ണ് പോ​ളി​ഷ് താ​ര​ത്തി​ന്‍റെ ര​ണ്ടാം ഗോ​ള്‍.
ഗ്രൂ​പ്പി​ലെ ബെ​ന്‍ഫി​ക്ക-​അ​യാ​ക്‌​സ് ആം​സ്റ്റ​ര്‍ഡാം മ​ത്സ​രം 1-1ന്‍റെ ​സ​മ​നി​ലി​യ​ല്‍ പി​രി​ഞ്ഞു. 29-ാം മി​നി​റ്റി​ല്‍ ജൊ​നാ​സി​ന്‍റെ ഗോ​ളി​ല്‍ ബെ​ന്‍ഫി​ക്ക മു​ന്നി​ലെ​ത്തി. 61-ാം മി​നി​റ്റി​ൽ ഡു​സാ​ന്‍ ടാ​ഡി​ക് സ​മ​നി​ല നേ​ടി​യ​ത്. എ​ട്ടു പോ​യി​ന്‍റു​മാ​യി അ​യാ​ക്‌​സ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.