ജയം; ചെൽസി നോക്കൗട്ടിൽ
ജയം; ചെൽസി നോക്കൗട്ടിൽ
Saturday, November 10, 2018 12:30 AM IST
ബാ​രി​സോ/​ല​ണ്ട​ന്‍: യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ചെ​ല്‍സി ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ട് റൗ​ണ്ടി​ല്‍. ചെ​ല്‍സി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ബേ​റ്റ് ബാ​രി​സോ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 52-ാം മി​നി​റ്റി​ല്‍ ഒ​ളീവിയേ‍ ഗി​രു നേ​ടി​യ ഗോ​ളി​ലാ​ണ് ചെ​ല്‍സി​യു​ടെ ജ​യം. ഗ്രൂ​പ്പ് എ​ലി​ല്‍ ഇ​നി ര​ണ്ടു മ​ത്സ​രം കൂ​ടി​യി​രി​ക്കേ നാ​ലു ക​ളി​യി​ല്‍ 12 പോ​യി​ന്‍റു​മാ​യാ​ണ് ചെ​ല്‍സി നോ​ക്കൗ​ട്ട് റൗ​ണ്ടി​ലെ​ത്തി​യ​ത്. ആ​റു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഗി​രു ചെ​ല്‍സി​ക്കു​വേ​ണ്ടി ഗോ​ള്‍ നേ​ടു​ന്ന​ത്. മേ​യി​ല്‍ ലി​വ​ര്‍പൂ​ളി​നെ​തി​രേ​യാ​യി​രു​ന്നു ഗി​രു​വി​ന്‍റെ അ​വ​സാ​ന​ത്തെ ഗോ​ള്‍. അ​തി​നു​ശേ​ഷം 14 മ​ത്സ​ര​വും 793 മി​നി​റ്റും 24 ഷോ​ട്ടി​നു​ ശേ​ഷ​മാ​ണ് ഗി​രു ചെ​ല്‍സി​ക്കു​വേ​ണ്ടി ഗോ​ള്‍ നേ​ടു​ന്ന​ത്.

2012 ഏ​പ്രി​ലി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ തു​ട​ര്‍ച്ചയായ നാലു മ​ത്സ​ര​ങ്ങ​ളി​ല്‍ ചെ​ല്‍സി ജ​യി​ക്കു​ന്ന​ത്. 2012ലെ ​യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ട​ം ചെ​ല്‍സി​ക്കാ​യി​രു​ന്നു.


എ​സി മി​ലാ​നു സ​മ​നി​ല

എ​സി മി​ലാ​ന്‍ ഗ്രൂ​പ്പ് എ​ഫി​ല്‍ റ​യ​ല്‍ ബെ​റ്റി​സു​മാ​യി 1-1ന്‍റെ ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ജി​യോ​വ​നി ലോ ​സെ​ല്‍സോ 12-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ല്‍ ബെ​റ്റി​സ് മു​ന്നി​ലെ​ത്തി. 62-ാം മി​നി​റ്റി​ല്‍ സു​സോ മി​ലാ​ന്‍റെ സ​മ​നി​ല ഗോ​ള്‍ നേ​ടി. എ​ട്ടു പോ​യി​ന്‍റു​മാ​യി ബെ​റ്റി​സ് ഒ​ന്നാ​മ​തും ഏ​ഴു പോ​യി​ന്‍റു​മാ​യി മി​ലാ​ന്‍ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.

ഡൈ​നാ​മോ സാ​ഗ്രെ​ബ്, എ​ന്‍ട്രാ​ക്ട് ഫ്രാ​ങ്ക്ഫ​ര്‍ട് ടീ​മു​ക​ള്‍ നോ​ക്കൗ​ട്ടി​ലെ​ത്തി. ഡൈ​നാ​മോ സാ​ഗ്രെ​ബ്, സെ​ല്‍റ്റി​ക്, ലാ​സി​യോ, ഒ​ളി​മ്പി​യാ​ക്ക​സ്, എ​ഫ്‌​സി സാ​ല്‍സ്ബ​ര്‍ഗ്, എ​ഫ്‌​കെ ക്വാ​രാ​ബാ​ഗ്, ബ​യേ​ര്‍ ലെ​വ​ര്‍കൂ​സ​ന്‍, വി​ദി, സ്പാ​ര്‍ട്ക് മോ​സ്‌​കോ, എ​ന്‍ട്രാ​ക്ട് ഫ്രാ​ങ്ക്ഫ​ര്‍ട്, ഫെ​ന​ര്‍ബാ​ഷെ, എ​ഫ്‌​സി അ​സ്താ​ന ടീ​മു​ക​ള്‍ ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.