എ​സ്. സു​ന്ദ​റും ആർ. അ​ശ്വ​നി​യും ജേ​താ​ക്ക​ൾ
Monday, November 12, 2018 12:40 AM IST
കൊ​​​ച്ചി: ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന 17-ാമ​​​ത് ആ​​​ർ​​​എ​​​സ്‌​​സി ഓ​​​ൾ കേ​​​ര​​​ള പ്രൈ​​​സ് മ​​​ണി ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​സ്.​​​ സു​​​ന്ദ​​​റും വ​​​നി​​​താ​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ർ.​​​ അ​​​ശ്വ​​​നി​​​യും ജേ​​​താ​​​ക്ക​​​ളാ​​​യി.

വ​​​നി​​​താ സിം​​​ഗി​​​ൾ​​​സ് ഫൈ​​​ന​​​ലി​​​ൽ ആ​​​ർ​​​എ​​​സ്‌​​സി താ​​​രം ന​​​ന്ദി​​​നി മേ​​​നോ​​​നെ 10-12, 11-9, 11-5, 11-7, 2-11, 12-10 എ​​​ന്ന സ്കോ​​​റി​​​നാ​​​ണ് ആ​​​ല​​​പ്പു​​​ഴ എ​​​സ്ഡി​​​വി ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ അ​​​ശ്വി​​​നി തോ​​​ൽ​​​പ്പി​​​ച്ച​​​ത്.

ആ​​​ർ​​​എ​​​സ്‌​​സി​​​യു​​​ടെ ത​​​ന്നെ അ​​​ജി​​​ൻ​​​സ് ടി. ​​​സ​​​ജി​​​യെ​​​യാ​​​ണു പു​​​രു​​​ഷ സിം​​​ഗി​​​ൾ​​​സ് ഫൈ​​​ന​​​ലി​​​ൽ എ​​​സ്.​​​സു​​​ന്ദ​​​ർ തോ​​​ൽ​​​പ്പി​​​ച്ച​​​ത്. സ്കോ​​​ർ: 11-9, 9-11, 8-11, 11-6, 11-7, 11-8. യൂ​​​ത്ത് ഗേ​​​ൾ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലും വി​​​ജ​​​യി​​​ച്ച് ആ​​​ർ.​​​അ​​​ശ്വ​​​നി ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഇ​​​ര​​​ട്ട​​ക്കി​​​രീ​​​ടം നേ​​​ടി. അ​​​നാ​​​മി​​​ക ജോ​​​ണ്‍​സി​​​നെ നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ൾ​​​ക്കാ​​​ണ് അ​​​ശ്വ​​​നി തോ​​​ൽ​​​പ്പി​​​ച്ച​​​ത്.


യൂ​​​ത്ത് ബോ​​​യ്സി​​​ൽ കോ​​​ഴി​​​ക്കോ​​​ടി​​​ന്‍റെ മു​​​ഹ​​​മ്മ​​​ദ് സാ​​​ഹി​​​ലി​​​നെ തോ​​​ൽ​​​പ്പി​​​ച്ച് അ​​​ജി​​​ൻ​​​സ് ടി. ​​​സ​​​ജി ജേ​​​താ​​​വാ​​​യി. ജൂ​​​ണി​​​യ​​​ർ ബോ​​​യ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ എം.​​​പ്ര​​​ണ​​​വും ഗേ​​​ൾ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഭാ​​​വ​​​ന മേ​​​നോ​​​നും കി​​​രീ​​​ടം നേ​​​ടി.

സ​​​ബ്ജൂ​​​ണി​​​യ​​​ർ ആ​​​ണ്‍-​​​പെ​​​ണ്‍ വി​​​ഭാ​​​ഗ​​​ത്തി​​​ൽ യ​​​ഥാ​​​ക്ര​​​മം അ​​​മീ​​​ർ അ​​​ഫ്താ​​​ബ്, ക​​​രീ​​​ന ജെ.​ ​​ഫെ​​​ർ​​​ണാ​​​ണ്ട​​​സ് എ​​​ന്നി​​​വ​​​ർ ജേ​​​താ​​​ക്ക​​​ളാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.