ജ​​യം തു​​ട​​ർ​​ന്ന് റ​​യ​​ൽ
Monday, November 12, 2018 11:25 PM IST
മാ​​ഡ്രി​​ഡ്: ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​ൻ സാ​​ന്‍റി​​യാ​​ഗോ സൊ​​ളാ​​രി​​യു​​ടെ കീ​​ഴി​​ൽ ജ​​യം തു​​ട​​ർ​​ന്ന് റ​​യ​​ൽ മാ​​ഡ്രി​​ഡ്. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ റ​​യ​​ൽ 2-4ന് ​​സെ​​ൽ​​റ്റ വി​​ഗോ​​യെ കീ​​ഴ​​ട​​ക്കി. ജൂ​​ല​​ൻ ലോ​​പ്ടെ​​ഗു​​യി​​യെ പു​​റ​​ത്താ​​ക്കി​​യ​​ശേ​​ഷം പ​​രി​​ശീ​​ല​​ക​​നാ​​ക്ക​​പ്പെ​​ട്ട സൊ​​ളാ​​രി​​യു​​ടെ കീ​​ഴി​​ൽ ടീം ​​നേ​​ടു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ജ​​യ​​മാ​​ണി​​ത്. ലാ ​​ലി​​ഗ നി​​യ​​മ​​പ്ര​​കാ​​രം ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​ന്‍റെ കാ​​ലാ​​വ​​ധി 14 ദി​​വ​​സം മാ​​ത്ര​​മാ​​ണ്. ഒ​​ക്ടോ​​ബ​​ർ 28നാ​​ണ് റ​​യ​​ലി​​ന്‍റെ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് സൊ​​ളാ​​രി എ​​ത്തു​​ന്ന​​ത്.

ക​​രിം ബെ​​ൻ​​സ​​മ (23-ാം മി​​നി​​റ്റ്), ഗു​​സ്താ​​വോ കാ​​ബ്രാ​​ൽ (56- സെ​​ൽ​​ഫ്), സെ​​ർ​​ജ്യോ റാ​​മോ​​സ് (83- പെ​​ന​​ൽ​​റ്റി), ഡാ​​നി സെ​​ബാ​​യ്യോ​​സ് (90+1ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് റ​​യ​​ലി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ ഗോ​​ൾ എ​​ത്തി​​ച്ച​​ത്. ഹ്യൂ​​ഗോ മ​​യ്യൊ (61-ാം മി​​നി​​റ്റ്), ബ്രെ​​യ്സ് മെ​​ൻ​​ഡി​​സ് (90+4-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ സെ​​ൽ​​റ്റ​​യ്ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.


പ​​രി​​ക്കി​​ൽ​​നി​​ന്ന് മു​​ക്ത​​നാ​​യി മെ​​സി തി​​രി​​ച്ചെ​​ത്തി​​യ മ​​ത്സ​​ര​​ത്തി​​ൽ സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ന്യൂ​​കാ​​ന്പി​​ൽ ബാ​​ഴ്സ​​ലോ​​ണ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് റ​​യ​​ൽ ജ​​യി​​ച്ച​​ത്. 3-4ന് ​​റ​​യ​​ൽ ബെ​​റ്റി​​സാ​​ണ് ബാ​​ഴ്സ​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്. ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ബാ​​ഴ്സ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.