സു​ബ്ര​തോ ക​പ്പ്: സെ​മി​യിൽ കേ​ര​ളം പൊ​രു​തിത്തോറ്റു
Sunday, November 18, 2018 12:52 AM IST
മ​​​ല​​​പ്പു​​​റം: ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന സു​​​ബ്ര​​​തോ ക​​​പ്പ് അ​​​ണ്ട​​​ർ 17 അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ സെ​​​മി​​​ഫൈ​​​ന​​​ലി​​​ൽ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​​നെ​​​തി​​​രേ കേ​​​ര​​​ളം ഒ​​​രു ഗോ​​​ളി​​​ന് പൊ​​​രു​​​തി​​​ത്തോ​​​റ്റു. ക​​​രു​​​ത്ത​​​രാ​​​യ അ​​​ഫ്ഗാ​​​നി​​സ്ഥാ​​നെ​​​തി​​​രേ അ​​​വ​​​സാ​​​ന നി​​​മി​​​ഷം വ​​​രെ ക​​​ടു​​​ത്ത പ്ര​​​തി​​​രോ​​​ധ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന എ​​​ൻ​​​എ​​​ൻ​​​എം എ​​​ച്ച്എ​​​സ്എ​​​സ് ചേ​​​ലേ​​​മ​​മ്പ്ര കാ​​​ഴ്ച​​​വ​​​ച്ച​​​ത്.

അ​​ധി​​ക​​സ​​മ​​യം തീ​​രാ​​ൻ ര​​ണ്ടു മി​​നി​​റ്റ് മാ​​ത്ര​​മു​​ള്ള​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​ഫ്ഗാ​​ന്‍റെ ഏ​​ക ഗോ​​ൾ. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്ത് ഗോ​​​ൾര​​ഹി​​ത​​മാ​​യി​​രു​​ന്നു മ​​ത്സ​​രം. അ​​ധി​​ക​​സ​​മ​​യ​​ത്തി​​ന്‍റെ ര​​​ണ്ടാം പ​​​കു​​​തി തീ​​​രാ​​​ൻ ര​​​ണ്ടു മി​​​നി​​​ട്ടു മാ​​​ത്രം ബാ​​​ക്കി നി​​​ൽ​​​ക്കേ​​​യാ​​​ണ് അ​​​ഫ്ഗാ​​​ൻ താ​​​രം ഷ​​​ബീ​​​ർ ഹെ​​​ഡ​​​റി​​​ലൂ​​​ടെ ഗോ​​​ൾ നേ​​ടി​​​യ​​​ത്. ലീ​​​ഗ് റൗ​​​ണ്ടി​​​ലും ക്വാ​​​ർ​​​ട്ട​​​റി​​​ലും ഒ​​​രു ഗോ​​​ൾ പോ​​​ലും വ​​​ഴ​​​ങ്ങാ​​​തെ​​​യാ​​​ണ് കേ​​​ര​​​ള ടീം ​​​സെ​​​മി​​​യിലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.