മേ​രി കോം, ​മ​നീ​ഷ ക്വാ​ര്‍ട്ട​റി​ല്‍
Monday, November 19, 2018 12:36 AM IST
ന്യൂ​ഡ​ല്‍ഹി: വ​നി​താ ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്കു മു​ന്നേ​റ്റം. മേ​രി കോം 48 ​കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ക​സാ​ഖി​സ്ഥാ​ന്‍റെ അ​യ്‌​ഗെ​റിം ക​സെ​ന​യേ​വയെ 5-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. 54 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മ​നീ​ഷ മുന്‍ ലോ​ക ചാ​മ്പ്യ​നായ‍ ഡി​ന സോ​ലാ​മ​നെ 5-0ന് ​അ​ട്ടി​മ​റി​ച്ചു. ആ​ദ്യ റൗ​ണ്ടി​ല്‍ മേ​രി കോ​മി​ന് ബൈ ​ല​ഭി​ച്ചു.


ഇ​ന്ത്യ​യു​ടെ ലൗ​ലി​ന ബോ​ര്‍ഗോ​ഹ​യി​ന്‍ 69 കി​ലോ​ഗ്രാ​മി​ല്‍ പാ​ന​മ​യു​ടെ അ​ഥീ​ന ബൈ​ല​നെ 5-0നും 81 ​കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ഭാ​ഗ്യ​വ​തി ക​ചാ​ര്‍ 81 കി​ലോ​ഗ്രാ​മി​ല്‍ ജ​ര്‍മ​നി​യു​ടെ ഐ​റി​ന നി​കോ​ലെ​റ്റ​യെ 4-1നു തോ​ല്‍പ്പി​ച്ച് പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ സ​രി​ത ദേ​വി പ്രീ​ക്വാ​ർ​ട്ട​റി​ൽ പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.