അ​ജ​യ് റോ​ഹ്‌​റ​യ്ക്കു റിക്കാർഡ്
Saturday, December 8, 2018 11:50 PM IST
ഇ​ന്‍ഡോ​ര്‍: ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ ഒ​രു അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍ന്ന സ്‌​കോ​ര്‍ എ​ന്ന ലോ​ക റി​ക്കാ​ര്‍ഡ് മ​ധ്യ​പ്ര​ദേ​ശി​ന്‍റെ അ​ജ​യ് റോ​ഹ്‌​റ​യ്ക്ക്. ര​ഞ്ജി ട്രോ​ഫി എ​ലൈ​റ്റ് ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ പു​റ​ത്താ​കാ​തെ നേ​ടി​യ 267 റ​ണ്‍സ് ആ​ണ് റി​ക്കാ​ര്‍ഡ് ബു​ക്കി​ല്‍ ക​യ​റി​യ​ത്.

1994ല്‍ ​മും​ബൈ​യു​ടെ അ​മോ​ല്‍ മ​ജും​ദാ​ര്‍ ഹ​രി​യാ​ന​യ്‌​ക്കെ​തി​രേ ഫ​രീ​ദാ​ബാ​ദി​ല്‍ നേ​ടി​യ 260 റ​ണ്‍സി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് റോ​ഹ്‌​റ ത​ക​ര്‍ത്ത​ത്. ഹൈ​ദ​ര​ാബാ​ദി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 124 റ​ണ്‍സി​നു മ​റു​പ​ടി ന​ല്‍കി​യ മ​ധ്യ​പ്ര​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 562/4 എ​ന്ന നി​ല​യി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്തു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 185 റ​ണ്‍സി​ന് ഹൈ​ദ​രാ​ബാ​ദി​നെ പു​റ​ത്താ​ക്കി മ​ധ്യ​പ്ര​ദേ​ശ് ഇ​ന്നിം​ഗ്‌​സി​നും 253 റ​ണ്‍സി​നും ജ​യം നേടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.