കോ​​ഹ്‌​ലി​​യു​​ടെ ആ​​ഘോ​​ഷം അ​​തി​​രു​​ക​​ട​​ന്ന​​ത്: ലാം​​ഗ​​ർ
കോ​​ഹ്‌​ലി​​യു​​ടെ ആ​​ഘോ​​ഷം അ​​തി​​രു​​ക​​ട​​ന്ന​​ത്: ലാം​​ഗ​​ർ
Saturday, December 8, 2018 11:54 PM IST
ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ന്ത്യ വി​​ക്ക​​റ്റു​​ക​​ൾ നേ​​ടു​​ന്പോ​​ൾ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ന​​ട​​ത്തി​​യ ആ​​ഘോ​​ഷ​​പ്ര​​ക​​ട​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജ​​സ്റ്റി​​ൻ ലാം​​ഗ​​ർ. കോ​​ഹ്‌​ലി​​യു​​ടെ ആ​​ഘോ​​ഷ​​ത്തി​​നു സ​​മാ​​ന​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​ർ ആ​​ഘോ​​ഷം ​​പ്ര​​ക​​ടി​​പ്പി​​ച്ചാ​​ൽ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വൃ​​ത്തി​​കെ​​ട്ട​​വ​​രാ​​യി മു​​ദ്ര​​കു​​ത്ത​​പ്പെ​​ടു​​മെ​​ന്ന് ഓ​​സീ​​സ് പ​​രി​​ശീ​​ല​​ക​​നാ​​യ ലാം​​ഗ​​ർ പ​​റ​​ഞ്ഞു.

ലാം​​ഗ​​റി​​ന്‍റെ പ​​രാ​​മ​​ർ​​ശ​​ത്തെ മു​​ൻ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​യ വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍ ത​​ള്ളി. ക​​ളി​​യോ​​ടു​​ള്ള കോ​​ഹ്‌​ലി​​യു​​ടെ സ്പി​​രി​​റ്റാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ഘോ​​ഷ​​പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ൽ കാ​​ണു​​ന്ന​​തെ​​ന്ന് ല​​ക്ഷ്മ​​ണ്‍ പ​​റ​​ഞ്ഞു.


ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഓ​​പ്പ​​ണ​​ർ ആ​​രോ​​ണ്‍ ഫി​​ഞ്ചി​​നെ പൂ​​ജ്യ​​ത്തി​​ന് ഇ​​ഷാ​​ന്ത് ശ​​ർ​​മ ബൗ​​ൾ​​ഡ് ആ​​ക്കി​​യ​​പ്പോ​​ൾ കോ​​ഹ്‌​ലി​​ നടത്തിയ സ​​ന്തോ​​ഷ​​പ്ര​​ക​​ട​​ന​​മാ​​ണ് ലാം​​ഗ​​റി​​ന് ഇ​​ഷ്ട​​ക്കേ​​ടു​​ണ്ടാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.