സി​ന്ധു​വി​നും സ​മീ​റി​നും ജ​യം
സി​ന്ധു​വി​നും സ​മീ​റി​നും ജ​യം
Friday, December 14, 2018 12:51 AM IST
ഗു​വാം​ങ്ഷു: ബി​ഡ​ബ്ല്യു​എ​ഫ് വേ​ള്‍ഡ് ടൂ​ര്‍ ഫൈ​ന​ല്‍സ് ബാ​ഡ്മി​ന്‍റ​ണി​ന്‍റെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​നും സ​മീ​ര്‍ വ​ര്‍മ​യ്ക്കും ജ​യം. ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യ വ​നി​ത സിം​ഗി​ള്‍സി​ല്‍ ജ​യി​ച്ച സി​ന്ധു ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​യ് സു ​യിം​ഗി​നെ മൂ​ന്നു ഗെ​യിം നീ​ണ്ട വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ കീ​ഴ​ട​ക്കി. ആ​ദ്യ ഗെ​യിം ന​ഷ്ട​മാ​യ സി​ന്ധു ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ​യാ​ണ് ജ​യം നേ​ടി​യ​ത്. 14-21, 21-16, 21-18നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​രം വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.


പു​രു​ഷ സിം​ഗി​ള്‍സി​ലെ ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ മ​ത്സ​രം തോ​റ്റ സ​മീ​ര്‍ വ​ര്‍മ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്തോ​നേ​ഷ്യ​യു​ടെ ടോ​മി സു​ജി​യാ​രി​റ്റോ​യെ 21-16, 21-7ന് ​തോ​ല്‍പ്പി​ച്ചു. ജ​യ​ത്തോ​ടെ സ​മീ​ര്‍ നോ​ക്കൗ​ട്ട് പ്ര​തീ​ക്ഷ​ക​ള്‍ നി​ല​നി​ര്‍ത്തി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.