പാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ
Saturday, December 15, 2018 1:06 AM IST
കൊ​​ളം​​ബോ: എ​​സി​​സി എ​​മേ​​ർ​​ജിം​​ഗ് ടീം​​സ് ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ പാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ. ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ പാ​​ക്കി​​സ്ഥാ​​നെ ബാ​​റ്റിം​​ഗി​​ന് അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗി​​നു മു​​ന്നി​​ൽ 44.4 ഓ​​വ​​റി​​ൽ 172 റ​​ണ്‍​സ് നേ​​ടാ​​നേ പാ​​ക്കി​​സ്ഥാ​​നു സാ​​ധി​​ച്ചു​​ള്ളൂ. ഇ​​ന്ത്യ​​ക്കാ​​യി ലെ​​ഗ് സ്പി​​ന്ന​​ർ മാ​​യ​​ങ്ക് മാ​​ർ​​ക്ക​​ണ്ഡെ 9.4 ഓ​​വ​​റി​​ൽ 39 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.


ചെ​​റി​​യ സ്കോ​​റി​​നാ​​യി ബാ​​റ്റേ​​ന്തി​​യ ഇ​​ന്ത്യ 27.3 ഓ​​വ​​റി​​ൽ ല​​ക്ഷ്യം​​നേ​​ടി. ഇ​​ന്ത്യ​​ക്കാ​​യി നി​​തീ​​ഷ് റാ​​ണ (60 നോ​​ട്ടൗ​​ട്ട്), ഹി​​മ്മ​​ത് സിം​​ഗ് (59 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. നാ​​ലാം വി​​ക്ക​​റ്റി​​ൽ ഇ​​വ​​ർ 126 റ​​ണ്‍​സ് എ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.