ര​ഞ്ജി: കേ​ര​ളം പി​ടി​മു​റു​ക്കി
ര​ഞ്ജി: കേ​ര​ളം പി​ടി​മു​റു​ക്കി
Sunday, December 16, 2018 1:12 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഡ​​ൽ​​ഹി​​യു​​മാ​​യു​​ള്ള ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ കേ​​ര​​ള​​ത്തി​​നു വി​​ജ​​യ പ്ര​​തീ​​ക്ഷ. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 320 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​യ കേ​​ര​​ളം ഡ​​ൽ​​ഹി​​യെ 139 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​ക്കി. ജ​​ല​​ജ് സ​​ക്സേ​​ന​​യു​​ടെ ആ​​റു വി​​ക്ക​​റ്റ് പ്ര​​ക​​ട​​ന​​മാ​​ണു ഡ​​ൽ​​ഹി​​യെ ത​​ക​​ർ​​ത്ത​​ത്. തു​​ട​​ർ​​ന്നു വീ​​ണ്ടും ബാ​​റ്റു ചെ​​യ്ത ഡ​​ൽ​​ഹി അ​​ഞ്ചു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 41 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.

ര​​ണ്ടാം ദി​​നം ക​​ളി​​യാ​​രം​​ഭി​​ക്കു​​ന്പോ​​ൾ കേ​​ര​​ളം ഏ​​ഴു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 291 റ​​ണ്‍​സെ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. സി​​ജോ​​മോ​​ൻ ജോ​​സ​​ഫ് അ​​ഞ്ച് റ​​ണ്‍​സും ബേ​​സി​​ൽ ത​​ന്പി 23 റ​​ണ്‍​സും സ്കോ​​ർ ബോ​​ർ​​ഡി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു മ​​ട​​ങ്ങി.


ര​​ണ്ടാം ഇ​​ന്നി​​ംഗ്സി​​ൽ അ​​ക്കൗ​​ണ്ട് തു​​റ​​ക്കും മു​​ന്പു ഡ​​ൽ​​ഹി​​ക്ക് ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. ര​​ണ്ടാം ദി​​നം ക​​ളി​​യ​​വ​​സാ​​നി​​പ്പി​​ക്കു​​ന്പോ​​ൾ ഡ​​ൽ​​ഹി ക്യാ​​പ്റ്റ​​ൻ ധ്രു​​വ് ഷോ​​റി​​യും (13) കീ​​പ്പ​​ർ അ​​ഞ്ജു റാ​​വ​​ത്തു​​മാ​​ണ് (2) ക്രീ​​സി​​ൽ. കേ​​ര​​ള​​ത്തി​​നാ​​യി ര​​ണ്ടാം ഇ​​ന്നി​​ങ്സി​​ൽ സ​​ന്ദീ​​പ് എ​​സ്. വാ​​ര്യ​​ർ മൂ​​ന്നും ബേ​​സി​​ൽ ത​​ന്പി ര​​ണ്ടും വി​​ക്ക​​റ്റു​​ക​​ൾ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.