ഷ​​ന്താ​​ൾ ജ്യോ​​തി​​ക്കു ചരിത്ര കി​​രീ​​ടം
ഷ​​ന്താ​​ൾ ജ്യോ​​തി​​ക്കു ചരിത്ര കി​​രീ​​ടം
Sunday, December 16, 2018 10:43 PM IST
ആ​​ഗ്ര: സി​​ബി​​എ​​സ്ഇ ദേ​​ശീ​​യ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ (അ​​ണ്ട​​ർ 19) തൊ​​ടു​​പു​​ഴ മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി​​ക്ക് ച​​രി​​ത്ര കി​​രീ​​ടം. ഫൈ​​ന​​ലി​​ൽ ആ​​ഗ്ര മി​​ൽ​​ട്ട​​ണ്‍ സ്കൂ​​ളി​​നെ 77-60നാ​​ണ് ഷ​​ന്താ​​ൾ ജ്യോ​​തി കീ​​ഴ​​ട​​ക്കി​​യ​​ത്.

കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ കേ​​ര​​ള സ്കൂ​​ൾ എ​​ന്ന ച​​രി​​ത്ര നേ​​ട്ടം ഇ​​തോ​​ടെ ഷ​​ന്താ​​ൾ ജ്യോ​​തി സ്വ​​ന്ത​​മാ​​ക്കി. ഫൈ​ന​ലി​ൽ ഷ​ന്താ​ൾ ജ്യോ​തി​ക്കാ​യി ഡൊ​മി​നി​ക് ഡി. ​സാ​വി​യോ 28ഉം ​ടോം ജോ​സ് 17ഉം ​ടോ​ണി ബെ​ന്നി, ജോ​ർ​ഡി എ​ന്നി​വ​ർ 13 വീ​ത​വും പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.


ച​​ണ്ഡി​​ഗ​​ഡ് ഗു​​രു ഗോ​​ബി​​ന്ദ് സ്കൂ​​ളി​​നെ​​യാ​​ണ് ഷ​​ന്താ​​ൾ ജ്യോ​​തിയുടെ ചുണക്കുട്ടികൾ സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 73-62നാ​​യി​​രു​​ന്നു ഷ​​ന്താ​​ൾ ജ്യോ​​തി​​യു​​ടെ വി​​ജ​​യം. ക്വാ​ർ​ട്ട​റി​ൽ ബം​ഗ​ളൂ​രു ശ്രീ ​കു​മ​ര​ൻ സ്കൂ​ളി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു സെ​മി​യി​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.