ലാ​​ഥ​​ത്തി​​നു ലോക റി​​ക്കാ​​ർ​​ഡ്; കി​​വീ​​സ് ജ​​യ​​ത്തി​​ലേ​​ക്ക്
ലാ​​ഥ​​ത്തി​​നു ലോക റി​​ക്കാ​​ർ​​ഡ്; കി​​വീ​​സ് ജ​​യ​​ത്തി​​ലേ​​ക്ക്
Tuesday, December 18, 2018 1:06 AM IST
വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ശ്രീ​​ല​​ങ്ക ഇ​​ന്നിം​​ഗ്സ് തോ​​ൽ​​വി​​യി​​ലേ​​ക്ക്. ശ്രീ​​ല​​ങ്ക​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 282ൽ ​​ഒ​​തു​​ക്കി ക്രീ​​സി​​ലെ​​ത്തി​​യ ആ​​തി​​ഥേ​​യ​​ർ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 578 റ​​ണ്‍​സ് നേ​​ടി. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ സ​​ന്ദ​​ർ​​ശ​​ക​​ർ മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 20 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്.

ഓ​​പ്പ​​ണിം​​ഗ് താ​​ര​​ത്തി​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി​​യ ടോം ​​ലാ​​ഥ​​ത്തി​​ന്‍റെ (264 നോ​​ട്ടൗ​​ട്ട്) മി​​ക​​വി​​ലാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 578 റ​​ണ്‍​സ് നേ​​ടി​​യ​​ത്. ഒ​​രു കി​​വീ​​സ് താ​​ര​​ത്തി​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ വ്യ​​ക്തി​​ഗ​​ത സ്കോ​​റു​​മാ​​ണ് ലാ​​ഥം വെ​​ല്ലിം​​ഗ്ട​​ണി​​ൽ കു​​റി​​ച്ച​​ത്.


എ​തി​ർ ടീ​മി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​നു ശേ​ഷം ക്രീ​സി​ലെ​ത്തു​ന്പോ​ൾ ഒ​രു ഓ​പ്പ​ണ​ർ നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണ് ല​ങ്ക​യ്ക്കെ​തി​രേ ന്യൂ​സി​ല​ൻ​ഡി​നാ​യി ടോം ​ലാ​ഥം നേ​ടി​യ 264 നോ​ട്ടൗ​ട്ട്. 2017-18 ആ​ഷ​സ് ടെ​സ്റ്റി​ൽ ഇം​ന്ത​ണ്ടി​നാ​യി അ​ലി​സ്റ്റ​ർ കു​ക്ക് നേ​ടി​യ 244 നോ​ട്ടൗ​ട്ട് ആ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.