പ​തി​നാ​യി​രം തി​ക​ച്ച് ധോ​ണി
പ​തി​നാ​യി​രം തി​ക​ച്ച് ധോ​ണി
Sunday, January 13, 2019 12:40 AM IST
സിഡ്നി: ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യക്കാ​യി 10,000 റ​ണ്‍സ് തി​ക​ച്ച് മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ഓ​സീ​സി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ജേ ​റി​ച്ചാ​ര്‍സ​ണി​നെ​തി​രേ ഒ​രു റ​ണ്ണെ​ടു​ത്ത​ാ​ണ് ധോ​ണി ഈ ​നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. ആ​റാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ലാ​യി​രു​ന്നു നേ​ട്ടം.

333-ാം ഏ​ക​ദി​ന​ത്തി​ലെ 282-ാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് ധോ​ണി​യു​ടെ ഈ ​നേ​ട്ടം. ഇ​ന്ത്യ്ക്കാ​യി രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന​ങ്ങ​ളി​ല്‍ 10,000 റ​ണ്‍സ് തി​ക​യ്ക്കു​ന്ന അ​ഞ്ചാ​മ​ത്തെ താ​രം കൂ​ടി​യാ​ണ് ധോ​ണി. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, സൗ​ര​വ് ഗാം​ഗു​ലി, രാ​ഹു​ല്‍ ദ്രാ​വി​ഡ്, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രാ​ണ് ധോ​ണി​ക്കു മു​ന്‍പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ര്‍.


ഏ​ക​ദി​ന​ത്തി​ല്‍ നേ​ര​ത്തെത​ന്നെ ധോ​ണി 10,000 റ​ണ്‍സ് തി​ക​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​തി​ല്‍ 174 റ​ണ്‍സ് ഏ​ഷ്യ​ന്‍ ഇ​ല​വ​ന് വേ​ണ്ടി ക​ളി​ച്ച​പ്പോ​ള്‍ നേ​ടി​യ​താ​ണ്. ഇ​പ്പോ​ഴാ​ണ് ഇ​ന്ത്യക്കാ​യി 10,000 തി​ക​യ്ക്കു​ന്ന​ത്. ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​യി 10 സെ​ഞ്ചു​റി​ക​ളും 67 അ​ര്‍ധ സെ​ഞ്ചു​റി​ക​ളും ധോ​ണി നേ​ടി​യി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ല്‍ പ​തി​നാ​യി​രം റ​ണ്‍സി​ലെ​ത്തു​ന്ന 13-ാമ​ത്തെ ക​ളി​ക്കാ​ര​നാ​ണ് ധോ​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.