ബ്രാ​വോ​യും ജോ​സ​ഫും തി​രി​ച്ചെ​ത്തി
ബ്രാ​വോ​യും ജോ​സ​ഫും തി​രി​ച്ചെ​ത്തി
Wednesday, January 16, 2019 11:55 PM IST
ബാ​ര്‍ബ​ഡോ​സ്: ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഡാ​ര​ന്‍ ബ്രാ​വോ​യെ​യും അ​ല്‍സാ​രി ജോ​സ​ഫി​നെ​യും തി​രി​ച്ചു​വി​ളി​ച്ചു. ര​ണ്ടു വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് ബ്രാ​വോ​യെ ടെ​സ്റ്റ് ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്.

23ന് ​ബാ​ര്‍ബ​ഡോ​സി​ലാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. പ​ര​മ്പ​ര​യി​ല്‍ മൂ​ന്നു മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. 2016ല്‍ ​യു​എ​ഇ​യി​ല്‍ ന​ട​ന്ന ടെ​സ്റ്റി​നു​ശേ​ഷം ബ്രാ​വോ​യെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വെ​സ്റ്റ് ഇ​ന്‍ഡീ​സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡു​മാ​യു​ള്ള പ്ര​ശ്‌​ന​ത്തെ​ത്തു​ട​ര്‍ന്നാ​ണ് ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​ര​നാ​യ ബ്രാ​വോയെ പു​റ​ത്തു​നി​ര്‍ത്തി​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ ഏ​ക​ദി​ന ടീ​മി​ലെ​ത്തി​യി​രു​ന്നു. പ​രി​ക്ക് ഭേ​ദ​മാ​യി​ക്കൊ​ണ്ടി​രി​ക്കേ​യാ​ണ് ജോ​സ​ഫ് ടീ​മി​ലെ​ത്തി​യ​ത്.


ര​ണ്ടു പു​തു​മു​ഖ​ങ്ങ​ളും ടീ​മി​ലു​ണ്ട്. ഇ​ട​ങ്ക​യ്യ​ന്‍ ഓ​പ്പ​ണ​ര്‍ 26 വ​യ​സു​ള്ള ജോ​ണ്‍ കാം​പ്‌​ബെ​ലും 30 വ​യ​സു​ള്ള മ​ധ്യ​നി​ര ബാ​റ്റ്‌​സ്മാ​ന്‍ ഷ​മാ​ര്‍ ബ്രൂ​ക്‌​സു​മാ​ണ് ടീ​മി​ലെ​ത്തി​യ പു​തു​മു​ഖ​ങ്ങ​ള്‍. 49 ടെ​സ്റ്റി​ല്‍ 40 ശ​രാ​ശ​രി​യി​ല്‍ ബ്രാ​വോ എ​ട്ടു സെ​ഞ്ചു​റി​യു​മാ​യി 3400 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.