ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍; ഒമാന്‍ പ്രീക്വാര്‍ട്ടറില്‍
Thursday, January 17, 2019 11:36 PM IST
ദു​ബാ​യ്: എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​ല്‍ ഗ്രൂ​പ്പ് എ​ഫി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ജ​പ്പാ​ന്‍ 2-1ന് ​ഉ​സ്ബ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി. ഉ​സ​ബ​ക്കി​സ്ഥാ​ന്‍ നേ​ര​ത്തെ​ത​ന്നെ പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഒ​മാ​ന്‍ 3-1ന് ​തു​ര്‍ക്ക്‌​മെ​നി​സ്ഥാ​നെ തോ​ല്‍പ്പി​ച്ച് അ​വ​സാ​ന പ​തി​നാ​റി​ലെ​ത്തി.

ഗ്രൂ​പ്പ് ഡി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​റാ​ന്‍-​ഇ​റാ​ക്ക് മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഇ​രു​ടീ​മും പ്രീ​ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ച​ിരുന്നു.


ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ വി​യ​റ്റ്‌​നാം 2-0ന് ​യെ​മ​നെ തോ​ല്‍പ്പി​ച്ചു. ഇ​തോ​ടെ വി​യ​റ്റ്‌​നാം പ്രീ​ക്വാ​ര്‍ട്ട​ര്‍ പ്ര​തീ​ക്ഷ നി​ല​നി​ര്‍ത്തി. നു​ഗ​യ​ന്‍ ക്വാം​ഗ് ഹാ​യ് (38’), ക്യൂ ​ന​ഗോ ഹാ​യ് (64’) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.