ജ​​യി​​ച്ച ബാ​​ഴ്സ കു​​ടു​​ക്കി​​ൽ
Friday, January 18, 2019 11:08 PM IST
ബാ​​ഴ്സ​​ലോ​​ണ: കോ​​പ്പ ഡെ​​ൽ റേ ​​ഫു​​ട്ബോ​​ൾ ര​​ണ്ടാം പാ​​ദ പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് മി​​ന്നും ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ന്യൂ​​കാ​​ന്പി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ 3-0ന് ​​ലെ​​വ​​ന്‍റ​​യെ കീ​​ഴ​​ട​​ക്കി. ആ​​ദ്യ പാ​​ദ​​ത്തി​​ൽ ലെ​​വ​​ന്‍റ 1-2നു ​​വി​​ജ​​യി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​രു പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 4-2ന്‍റെ ജ​​യ​​ത്തോ​​ടെ ബാ​​ഴ്സ​​ലോ​​ണ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.

എ​​ന്നാ​​ൽ, വി​​ല​​ക്ക് നേ​​രി​​ടു​​ന്ന താ​​ര​​ത്തി​​നെ ക​​ളി​​പ്പി​​ച്ചെ​​ന്ന പ​​രാ​​തി​​യു​​മാ​​യി ലെ​​വ​​ന്‍റ റോ​​യ​​ൽ സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​നെ (ആ​​ർ​​എ​​ഫ്ഇ​​എ​​ഫ്) സ​​മീ​​പി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​ത് ബാ​​ഴ്സ​​ലോ​​ണ​​യെ കു​​ഴ​​പ്പ​​ത്തി​​ലാ​​ക്കി​​യേ​​ക്കും.

പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ ഹ്വാ​​ൻ ചു​​മി ബ്രാ​​ണ്ട​​റി​​സി​​നെ ഇ​​റ​​ക്കി​​യ​​തി​​നെ​​തി​​രേ​​യാ​​ണ് ലെ​​വ​​ന്‍റ​​യു​​ടെ പ​​രാ​​തി. ലെ​​വ​​ന്‍റ​​യ്ക്കെതിരേ ഇ​​റ​​ങ്ങു​​ന്ന​​തി നുമു​​ന്പുവരെ ബ്രാ​​ണ്ട​​റി​​സ് അ​​ഞ്ച് ത​​വ​​ണ കാ​​ർ​​ഡ് ക​​ണ്ടി​​രു​​ന്നു. അ​​ഞ്ച് ത​​വ​​ണ കാ​​ർ​​ഡ് ക​​ണ്ട താ​​ര​​ത്തെ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് വി​​ല​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നാ​​ണ് ആ​​ർ​​എ​​ഫ്ഇ​​എ​​ഫ് നി​​യ​​മം. പ​​രാ​​തി​​യി​​ൽ ക​​ഴ​​ന്പു​​ണ്ടെ​​ന്നു തെ​​ളി​​ഞ്ഞാ​​ൽ 30 ത​​വ​​ണ കോ​​പ്പ ഡെ​​ൽ റേ ​​ചാ​​ന്പ്യന്മാ​​രാ​​യ ബാ​​ഴ്സ​​യ്ക്ക് അ​​യോ​​ഗ്യ​​ത ക​​ൽ​​പ്പി​​ച്ച് ലെ​​വ​​ന്‍റ​​യ്ക്ക് ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് വാ​​ക്കോ​​വ​​ർ ന​​ല്കേ​​ണ്ടി​​വ​​രും.


ര​​ണ്ടാം പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഒ​​സ​​മ​​ൻ ഡെം​​ബാ​​ലെ (30, 31 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ല​​യ​​ണ​​ൽ മെ​​സി (54-ാം മി​​നി​​റ്റ്) ബാ​​ഴ്സ​​യു​​ടെ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.