എയ്ഞ്ചലിനോട് ഓൾഡ് ട്രാഫർഡ് ചെയ്തത് !
എയ്ഞ്ചലിനോട് ഓൾഡ് ട്രാഫർഡ് ചെയ്തത് !
Wednesday, February 13, 2019 11:54 PM IST
ഒ​രു സീ​സ​ണ്‍ മാ​ത്രം യു​ണൈ​റ്റ​ഡി​ലു​ണ്ടാ​യി​രു​ന്ന എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ​യാ​ണ് ഇന്നലെ പിഎസ്ജിയുടെ ര​ണ്ടു ഗോ​ളി​നും വ​ഴി​യൊ​രു​ക്കി​യ​ത്. യു​ണൈ​റ്റ​ഡി​ല്‍ ഡി ​മ​രി​യ​യ്ക്കു മോ​ശം കാ​ല​മാ​യി​രു​ന്നു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ ത​ട്ട​ക​മാ​യ ഓ​ൾ​ഡ് ട്രാ​ഫ​ർ​ഡി​ൽ എ​ത്തി​യ അ​ര്‍ജ​ന്‍റൈ​ന്‍ താ​ര​ത്തെ യു​ണൈ​റ്റ​ഡ്് ആ​രാ​ധ​ക​ര്‍ കൂ​വി​. ആ​ദ്യ പ​കു​തി​യി​ല്‍ സാ​വ​ധാ​നം ക​ളി​ച്ചു തു​ട​ങ്ങി​യ ഡി ​മ​രി​യ​യെ യു​ണൈ​റ്റ​ഡി​ന്‍റെ ആ​ഷ്‌​ലി യം​ഗ്് ക​ള​ത്തി​ന്‍റെ വ​ശ​ത്തു​ള്ള ലോ​ഹ​നി​ര്‍മി​ത​മാ​യ വേ​ലി​യി​ലേ​ക്കു ത​ള്ളി​യി​ട്ട് മാ​ര​ക​മാ​യി ഫൗ​ള്‍ ചെ​യ്തു. ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍ഡ് ക​ണ്ട് യം​ഗ് മാ​ര്‍ച്ചിം​ഗ് ഓ​ര്‍ഡ​ര്‍ വാ​ങ്ങാ​തെ ര​ക്ഷ​പ്പെ​ട്ടു. ചെ​റി​യ ചി​കി​ത്സ​യ്ക്കു​ശേ​ഷം ഡി ​മ​രി​യ വീ​ണ്ടും ക​ള​ത്തി​ലെ​ത്തി.


ആ​രാ​ധ​ക​ര്‍ കൂ​വു​മ്പോ​ള്‍ ഡിമരിയ ചെ​വി​യി​ല്‍ കൈ​വ​ച്ച്് അതു ശ്ര​വി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ താ​ര​ത്തി​നു​നേ​രെ ബി​യ​ര്‍ കു​പ്പികൊണ്ട് എ​റുണ്ടായി, ര​ണ്ടാ​മ​ത്തെ ഗോ​ളി​നു മു​മ്പ് ഡി ​മ​രി​യ​യ്ക്കു നേ​രേ വെ​ള്ളം​നി​റ​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​കൊണ്ടും. 81-ാം മി​നി​റ്റി​ല്‍ ഡി ​മ​രി​യ​യെ പി​ന്‍വ​ലി​ച്ച​പ്പോ​ഴും ആ​രാ​ധ​ക​ര്‍ കൂ​വിക്കളിയാക്കി. യു​ണൈ​റ്റ​ഡ് ആ​രാ​ധ​ക​ര്‍ പ്ര​കോ​പി​പ്പി​ച്ചി​ട്ടും അ​വ​സാ​ന ചി​രി ഡി ​മ​രി​യ​യ്ക്കാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.