ഇം​​ഗ്ല​ണ്ട് ല​​യ​​ണ്‍​സി​​നു ഫോ​​ളോ ഓ​​ണ്‍
Thursday, February 14, 2019 11:22 PM IST
മൈ​​സൂ​​രു: ഇ​​ന്ത്യ എ​​യ്ക്ക് എ​​തി​​രാ​​യ ച​​തു​​ർ​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇം​​ഗ്ല​ണ്ട് ല​​യ​​ണ്‍​സി​​നു ഫോ​​ളോ ഓ​​ണ്‍. ഇ​​ന്ത്യ എ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 392നെ​​തി​​രേ ഇം​ഗ്ല​​ണ്ട് ല​​യ​​ണ്‍​സ് ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 140നു ​​പു​​റ​​ത്താ​​യി. ഫോ​​ളോ ഓ​​ണി​​നി​​റ​​ങ്ങി​​യ ഇം​​ഗ്ല​ണ്ട് ല​​യ​​ണ്‍​സ് ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 24 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. സ​​ന്ദ​​ർ​​ശ​​ക​​ർ 228 റ​​ണ്‍​സ് പി​​ന്നി​​ലാ​​ണ് ഇ​​പ്പോ​​ഴും.


ഇ​​ന്ത്യ എ​​യ്ക്കു​​വേ​​ണ്ടി ന​​വ്ദീ​​പ് സൈ​​നി, ന​​ദീം എ​​ന്നി​​വ​​ർ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ത​​വും വ​​രു​​ണ്‍ ആ​​രോ​​ണ്‍, ജ​​ല​​ജ് സ​​ക്സേ​​ന എ​​ന്നി​​വ​​ർ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ത​​വും സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.