ട്വ​ന്‍റി 20 ഇ​ന്ത്യ​ക്കാ​ര​ന്‍റെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍ ശ്രേ​യ​സ് അ​യ്യ​ര്‍ക്ക്
ട്വ​ന്‍റി 20 ഇ​ന്ത്യ​ക്കാ​ര​ന്‍റെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍ ശ്രേ​യ​സ് അ​യ്യ​ര്‍ക്ക്
Friday, February 22, 2019 12:28 AM IST
മും​ബൈ: ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ല്‍ ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍റെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍ ശ്രേ​യ​സ് അ​യ്യ​ര്‍ക്ക്. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മും​ബൈ​യ്ക്കാ​യി സി​ക്കിമി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​നമാ​ണ് 55 പ​ന്തി​ല്‍ 147 റ​ണ്‍സ് പ്ര​ക​ട​ന​മാ​ണ് അ​യ്യ​രെ റി​ക്കാ​ര്‍ഡ് ബു​ക്കി​ല്‍ ക​യ​റ്റി​യ​ത്.

അ​യ്യ​രു​ടെ മി​ക​വി​ല്‍ മും​ബൈ നാ​ലു വി​ക്ക​റ്റി​ന് 258 റ​ണ്‍സ് നേ​ടി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന മൂ​ന്നാ​മ​ത്തെ ട്വ​ന്‍റി 20 സ്‌​കോ​റാ​ണി​ത്. മ​ത്സ​ര​ത്തി​ല്‍ മും​ബൈ 154 റ​ണ്‍സി​നു ജ​യി​ച്ചു. ഋ​ഷ​ഭ് പ​ന്തി​ന്‍റെ 128 നോ​ട്ടൗ​ട്ടാ​ണ് അ​യ്യ​ര്‍ മ​റി​ക​ട​ന്ന​ത്. അ​യ്യ​രു​ടെ ഇ​ന്നിം​ഗ്‌​സി​ല്‍ 15 സി​ക്‌​സും ഏ​ഴു ഫോ​റു​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ട്വ​ന്‍റി 20യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് നേ​ടു​ന്ന ഇ​ന്ത്യ​ക്കാ​ര​നെ റി​ക്കാ​ര്‍ഡും താ​രം സ്വ​ന്ത​മാ​ക്കി. മു​ര​ളി വി​ജ​യ് യു​ടെ 11 സി​ക്‌​സി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് അ​യ്യ​ര്‍ ത​ക​ര്‍ത്ത​ത്. 38 പ​ന്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ അ​യ്യ​ര്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന നാ​ല​ാമ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​യി. പ​ന്ത് (32), രോ​ഹി​ത് ശ​ര്‍മ (35), യൂ​സ​ഫ് പ​ഠാ​ന്‍ (37) എ​ന്നി​വ​രാ​ണ് മു​ന്നി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.