മുംബൈ സിറ്റി സെമിയിൽ
മുംബൈ സിറ്റി സെമിയിൽ
Saturday, February 23, 2019 12:36 AM IST
കോ​ല്‍ക്ക​ത്ത: മോ​ഡു സൗ​ഗു​വി​ന്‍റെ ഹാ​ട്രി​ക്കി​ല്‍ മും​ബൈ സി​റ്റി എ​ഫ്‌​സിക്കു ത​ക​ര്‍പ്പ​ന്‍ ജ​യം. ജ​യ​ത്തോ​ടെ മും​ബൈ സി​റ്റി ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ സെ​മി ഫൈ​ന​ലി​ലെ​ത്തി. കോ​ല്‍ക്ക​ത്തി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മും​ബൈ 3-1ന് ​എ​ടി​കെ​യെ പ​രാ​ജ​പ്പെ​ടു​ത്തി.

സെ​മി ഉ​റ​പ്പി​ക്കാ​ന്‍ ജ​യം തേ​ടി​യി​റ​ങ്ങി​യ മും​ബൈ തു​ട​ക്കം മു​ത​ലേ ആ​ക്ര​മി​ച്ചു ക​ളി​ച്ചു. 26-ാം മി​നി​റ്റി​ല്‍ സൗ​ഗു ആ​ദ്യ ഗോ​ള്‍ നേ​ടി. ഇ​ട​വേ​ള​യ്ക്കു പി​രി​യി​ന്‍ ആ​റു മി​നി​റ്റ് കൂ​ടി​യു​ള്ള​പ്പോ​ള്‍ സൗ​ഗു അ​ടു​ത്ത ഗോ​ളും നേ​ടി. ര​ണ്ടാം പ​കു​തി​ല്‍ സൗ​ഗു (60-ാം മി​നി​റ്റ്) ഹാ​ട്രി​ക് തി​ക​ച്ചു.


17 ക​ളി​യി​ല്‍ മും​ബൈ​യ്ക്കു 30 പോ​യി​ന്‍റാ​ണു​ള്ള​ത്. ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ല്‍ 34 പോ​യി​ന്‍റും 31 പോ​യി​ന്‍റു​മു​ള്ള ബം​ഗ​ളൂ​രു​വും ഗോ​വ​യു​മാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍. 17 ക​ളി​യി​ല്‍ 28 പോ​യി​ന്‍റു​ള്ള നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണ് നാ​ലാം സ്ഥാ​ന​ത്ത്. 16 ക​ളി​യി​ല്‍ 23 പോ​യി​ന്‍റു​ള്ള ജം​ഷ്ഡ്പു​രാ​ണ് അ​ഞ്ചാം സ്ഥാ​ന​ത്ത്. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യി​ച്ചാ​ലേ ജം​ഷ​ഡ്പു​രി​ന് സെ​മിയി​ലെ​ത്താ​നാ​കൂ. ചെ​ന്നൈ​യി​നെ​തി​രേ ഇ​റ​ങ്ങു​ന്ന ജം​ഷ​ഡ്പു​രി​ന് ഇ​ന്ന​ത്തെ മ​ത്സ​രം നി​ര്‍ണാ​യ​ക​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.