ന​​വ​​യു​​വ ജ​​ർ​​മ​​നി
Wednesday, March 20, 2019 12:19 AM IST
മ്യൂ​​ണി​​ക്ക്: 2014 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ജ​​ർ​​മ​​നി പു​​തു​​ര​​ക്ത​​ത്തി​​ന്‍റെ ക​​രു​​ത്തി​​ൽ മു​​ഖം​​മാ​​റി​​യെ​​ത്തു​​ന്നു. 2018 ലോ​​ക​​ക​​പ്പി​​ലെ ദു​​ര​​ന്ത​​ക്കാ​​ഴ്ച​​യാ​​യി​​രു​​ന്നു ജോ​​ക്വിം ലോ​​യു​​ടെ ജ​​ർ​​മ​​ൻ സം​​ഘം. എ​​ന്നാ​​ൽ, ഈ ​​മാ​​സം തു​​ട​​ക്ക​​ത്തി​​ൽ ലോ ​​ഒ​​രു തീ​​രു​​മാ​​ന​​മെ​​ടു​​ത്തു. 2014 ലോ​​ക​​ക​​പ്പ് ജ​​യി​​ച്ച ജ​​ർ​​മ​​ൻ സം​​ഘ​​ത്തി​​ലെ നി​​ർ​​ണാ​​യ​​ക താ​​ര​​ങ്ങ​​ളാ​​യ തോ​​മ​​സ് മ്യൂ​​ള​​ർ, മാ​​റ്റ് ഹ​​മ്മ​​ൽ​​സ്, ജെ​​റോം ബോ​​ട്ടെ​​ഗ് എ​​ന്നി​​വ​​ർ​​ക്ക് ഇ​​നി ത​​ന്‍റെ ജ​​ർ​​മ​​ൻ ടീ​​മി​​ൽ സ്ഥാ​​ന​​മു​​ണ്ടാ​​കി​​ല്ലെ​​ന്ന്. നേ​​ഷ​​ൻ​​സ് ലീ​​ഗി​​ൽ ത​​രം​​താ​​ഴ്ത്ത​​ലും നേ​​രി​​ട്ട​​തോ​​ടെ​​യാ​​ണ് ലോ ​​ഈ ക​​ടു​​ത്ത തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.

ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലീ​​ഗ​​യി​​ലെ മു​​ൻ​​നി​​ര ടീ​​മാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഈ ​​താ​​ര​​ങ്ങ​​ളെ ത​​ഴ​​ഞ്ഞു​​കൊ​​ണ്ടു​​ള്ള ലോ​​യു​​ടെ പ്ര​​ഖ്യാ​​പ​​നം ക്ല​​ബ്ബി​​നു ദ​​ഹി​​ച്ചി​​ല്ല. പു​​തി​​യ ക​​ളി​​ക്കാ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി 2020 യൂ​​റോ ക​​പ്പി​​നു​​ള്ള യോ​​ഗ്യ​​താ​​പോ​​രാ​​ട്ട ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് അ​​ദ്ദേ​​ഹം. യൂ​​റോ ക​​പ്പ് യോ​​ഗ്യ​​ത​​യ്ക്കു മു​​ന്പ് ഇ​​ന്ന് സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്നു​​ണ്ട് ജ​​ർ​​മ​​ൻ സം​​ഘം.


യൂ​​റോ 2020 യോ​​ഗ്യ​​താ റൗ​​ണ്ടി​​ലൂ​​ടെ ജ​​ർ​​മ​​നി പു​​തി​​യ വ​​ഴി​​യി​​ലേ​​ക്ക് ക​​ട​​ക്കു​​ക​​യാ​​ണ്. പ​​ന്ത​​ട​​ക്ക​​ത്തി​​ലും (പൊ​​സ​​ഷ​​ൻ) ആ​​ധി​​പ​​ത്യ​​ത്തി​​ലു​​മു​​ള്ള ക​​ളി തു​​ട​​രും. പൊ​​സ​​ഷ​​ൻ ഫു​​ട്ബോ​​ൾ അ​​വ​​സാ​​നി​​ച്ചി​​ട്ടി​​ല്ല. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും ബാ​​ഴ്സ​​ലോ​​ണ​​യും അ​​ത് ഇ​​പ്പോ​​ഴും കാ​​ണി​​ച്ചു​​ത​​രു​​ന്നു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​രു​​ത്ത് വ​​ർ​​ധി​​പ്പി​​ക്കു​​കാ​​ണ് ജ​​ർ​​മ​​നി​​ക്ക് ആ​​വ​​ശ്യം- ലോ ​​പ​​റ​​ഞ്ഞു.

ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ പ്ര​​തി​​രോ​​ധ താ​​രം ലൂ​​കാ​​സ് ക്ലോ​​സ്റ്റ​​ർ​​മാ​​ൻ, ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ പ്ര​​തി​​രോ​​ധ താ​​രം നി​​ക​​ൽ​​സ് സ്റ്റാ​​ർ​​ക്, ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ മ​​ധ്യ​​നി​​ര​​ത്താ​​രം മാ​​ക്സി​​മി​​ല്യ​​ൻ എ​​ഗ്ഗേ​​സ്റ്റി​​ൻ എ​​ന്നി​​വ​​രെ 23 അം​​ഗ ടീ​​മി​​ൽ ലോ ​​ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ഇ​​ന്ന് ന​​ട​​ക്കു​​ന്ന സെ​​ർ​​ബി​​യ​​യ്ക്കെ​​തി​​രാ​​യ സൗ​​ഹൃ​​ദ​​ത്തി​​നും ഞാ​​യ​​റാ​​ഴ്ച ഹോ​​ള​​ണ്ടി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന യൂ​​റോ​​പ്യ​​ൻ യോ​​ഗ്യ​​ത​​യ്ക്കു​​മു​​ള്ള ടീ​​മി​​ലാ​​ണ് ഇ​​വ​​ർ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.